ദുരിത ബാധിതർക്ക് ആശ്വാസമായി തേർഡ് ഐ ന്യൂസ് ലൈവ്: സുമനസുകൾ ഒപ്പം നിന്നതോടെ പെരുമഴയെ തോൽപ്പിച്ച് സഹായവർഷം; തേർഡ് ഐ ന്യൂസ് ലൈവുമായി സഹകരിച്ച എല്ലാവർക്കും നന്ദി

ദുരിത ബാധിതർക്ക് ആശ്വാസമായി തേർഡ് ഐ ന്യൂസ് ലൈവ്: സുമനസുകൾ ഒപ്പം നിന്നതോടെ പെരുമഴയെ തോൽപ്പിച്ച് സഹായവർഷം; തേർഡ് ഐ ന്യൂസ് ലൈവുമായി സഹകരിച്ച എല്ലാവർക്കും നന്ദി

സ്വന്തം ലേഖകൻ

കോട്ടയം: കേരളം ദുരിതപ്പെരുമഴയിൽ മുങ്ങി നിവർന്നപ്പോൾ, തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സഹായമെത്തിച്ച് തേർഡ് ഐ ന്യൂസ് ലൈവ്. വാർത്തയ്ക്കപ്പുറത്ത് ജീവിതമുണ്ടെന്ന തിരിച്ചറിവിൽ ദുരിത ബാധിതപ്രദേശങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം സഹായങ്ങൾ എത്തിച്ചു നൽകി. പൊലീസും സുമനസുകളും സന്നദ്ധ സേവന പ്രവർത്തകരും ഞങ്ങളോടൊപ്പം നിന്നത് പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങൾക്ക് ലഭിച്ച അംഗീകാരമായി തേർഡ് ഐ ന്യൂസ് ലൈവ് പ്രവർത്തകർ കരുതുന്നു. ദുരിതബാധിതരെ സഹായിക്കാൻ ലഭിച്ച അവസരത്തിനും, ഇതിന് ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും തേർഡ് ഐ ന്യൂസ് ലൈവ് ടീമിന്റെ നന്ദി രേഖപ്പെടുത്തുന്നു.

 


പ്രളയം തലയ്ക്കുമുകളിൽ എത്തിയ ആഗ്സ്റ്റ് 17 മുതലാണ് കേരളം ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കു മാറി തുടങ്ങിയത്. അന്നു മുതൽ തന്നെ തേർഡ് ഐ ന്യൂസ് ലൈവും സജീവമായി ദുരിതനിവാരണ പ്രവർത്തന രംഗത്തുണ്ടായിരുന്നു. പ്രവർത്തനം ആരംഭിച്ച് നാലു മാസത്തിനിടെ തേർഡ് ഐ ന്യൂസ് ലൈവിന്റെ വിശ്വാസ്യതയ്ക്കൊപ്പം കൂടിയ രണ്ടു ലക്ഷം വായനക്കാരെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണി നിരത്തുക എന്നതായിരുന്നു ഞങ്ങളുടെ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി തേർഡ് ഐ ന്യൂസ് ലൈവിന്റെ സൈറ്റിലൂടെയും, ഫെയ്സ്ബുക്ക് പേജിലൂടെയും, നൂറിലേറെ വരുന്ന വാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെയും ഞങ്ങൾ ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റുകൾ ഇട്ടു. ഞങ്ങളുടെ ടീം പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഈ പോസ്റ്റുകൾക്ക് മാന്യ വായനക്കാർ നൽകിയത്. പണമായി ആരിൽ നിന്നും ഒരു രൂപ പോലും സ്വീകരിക്കില്ലെന്നും സഹായങ്ങൾ പൊലീസ് – റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ അർഹരായവർക്ക് കൈമാറുമെന്നും തേർഡ് ഐ ന്യൂസ് ലൈവ് ടീം നേരത്തെ നിശ്ചയിച്ചിരുന്നു. തുടർന്ന് സഹായവുമായി എത്തിയവരിൽ നിന്നും സാധനങ്ങൾ മാത്രമാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


എബി അലക്സ് ഇമേജ് മൾട്ടിമീഡിയ കോട്ടയം, ജോസുകുട്ടി കോട്ടമുറി, മോഹൻദാസ് കോട്ടയം ടാക്സി, അഡ്വ.സന്തോഷ് കണ്ടം ചിറ, പള്ളിപുറത്ത് കാവ് ദേവീക്ഷേത്രം കോടിമത, നാസർ നാഫി സ്റ്റേഴ്സ് കോട്ടയം, മോഡേൺ ചിക്കൻ സെന്റർ കോട്ടയം, സെന്റീനിയൽ ലയൺസ് ക്ലമ്പ് കോട്ടയം, സുധീഷ് കോട്ടയം, സേഠ് ജുമാ മസ്ജിദ് കോട്ടയം, ശശിധരൻ പിള്ള(ജനറൽ മാനേജർ കണ്ടത്തിൽ ഗ്രൂപ്പ്, കോട്ടയം), ഹോട്ടൽ റോയൽ പാർക്ക് കോട്ടയം, സ്പീഡ് എഞ്ചിൻ കോട്ടയം, അൻസാരി ലൈഫ് സ്‌റ്റൈൽ കളക്ഷൻസ് കഞ്ഞിക്കുഴി, വാസുദേവൻ എന്നിവരും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആയിരക്കണക്കിനു സുമനസുകളും തേർഡ് ഐ ന്യൂസ് ലൈവിന്റെ കളക്ഷൻ കേന്ദ്രത്തിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി.


അരി, പയർ, പലവ്യഞ്ജനങ്ങൾ, ബിസ്‌ക്കറ്റ്, വെള്ളം, വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സാനിറ്റനി നാപ്കിനുകൾ, ചപ്പാത്തി, എന്നിവ അടക്കം നിത്യോപയോഗ സാധനങ്ങളുടെ വൻ ശേഖരം തന്നെയാണ് വിവിധ മേഖലകളിൽ നിന്നുള്ളവർ തേർഡ് ഐ ന്യൂസ് ലൈവ് വഴി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകിയത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അദ്ദേഹത്തിന്റെ സ്‌ക്വാഡ് അംഗങ്ങളെ തന്നെ ഈ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി നിയോഗിച്ചു. തുടർന്ന് ഇദ്ദേഹം എ.ആർ ക്യാമ്പിൽ നിന്നുള്ള വാഹനങ്ങളും ഇതിനായി വിട്ടു നൽകി. വനിതാ പൊലീസ് സ്റ്റേഷൻ വഴിയും, വനിതാ സെൽ വഴിയും നിരവധി സാധനങ്ങളാണ് തേർഡ് ഐ ന്യൂസ് ലൈവ് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തത്. ആർപ്പൂക്കര വില്ലൂന്നിയിൽ നിന്നുള്ള പഞ്ചായത്ത് അംഗങ്ങൾ വഴിയും തേർഡ് ഐ ന്യൂസ് ലൈവ് സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു.


പ്ലാസിഡ് വിദ്യാവിഹാർ ചങ്ങനാശ്ശേരി, പുല്ലരിക്കുന്ന് സ്‌കൂൾ, ചാന്നാനിക്കാട് എൽ.പി സ്‌കൂൾ, എസ്.ബി കോളേജ് ചങ്ങനാശേരി, പരിപ്പ് സ്‌കൂൾ, ഒളശ്ശ സ്‌കൂൾ, വില്ലൂന്നി സ്‌കൂൾ, സി.എം.എസ് കോളേജ്, കൊല്ലാട് ഇമ്മോ സ്‌കൂൾ, ചെങ്ങളം വായനശാല, മൗണ്ട് കാർമൽ, പാറമ്പുഴയിലെയും പരിസരത്തെയും മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവിടങ്ങളിലെല്ലാം തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റർ ആൻഡ് മാനേജിംഗ് ഡയറക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സാധനങ്ങൾ വിതരണം ചെയ്തു. തേർഡ് ഐ ന്യൂസ് ലൈവിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യാവസാനം സഹകരിച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. വാർത്തകൾക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയുള്ള മാധ്യമപ്രവർത്തനവുമായി തേർഡ് ഐ ന്യൂസ് ലൈവ് ഇനിയും നിങ്ങൾക്കിടയിലുണ്ടാകും.