തേർഡ് ഐ ന്യൂസ് ബിഗ് ഓപ്പറേഷൻ; കോട്ടയം മണർകാട് അനാശ്യാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് വാർത്തയെ തുടർന്ന് കോട്ടയം മണർകാടുള്ള അനാശ്യാസ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടക്കുന്നു.
നിരവധി സ്ത്രീകളും പുരുഷന്മാരും കസ്റ്റഡിയിലായതായി സൂചന
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രോസ് മസാജിംഗിൻ്റെ മറവിൽ മണിക്കൂറിന് 3000 രൂപയ്ക്ക് പെൺകുട്ടികളെ വിൽപനയ്ക്ക് വെച്ചിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടത്.
ക്രോസ് മസാജിംഗ് നടത്തുമെന്ന് കാണിച്ച് കോട്ടയം നഗരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ച് ആളെ ക്ഷണിച്ചാണ് കച്ചവടം നടത്തുന്നത്
പരസ്യ ബോർഡ് ശ്രദ്ധയിൽ പെട്ട തേർഡ് ഐ ന്യൂസ് ഇൻവസ്റ്റിഗേഷൻ ടീം പരസ്യത്തിൽ കാണിച്ചിരുന്ന നമ്പരിലേക്ക് വിളിക്കുകയായിരുന്നു.
ഫോണെടുത്ത പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോൾ ക്രോസ് മസാജിംഗാണെന്നും പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്നും മണിക്കൂറിന് 3000 രൂപയാണ് ഫീസെന്നും പറഞ്ഞു. തുടർന്നാണ് തേർഡ് ഐ ന്യൂസ് ജില്ലാ പൊലിസ് മേധാവിക്ക് വിവരം കൈമാറിയത്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐപിഎസിൻ്റെ നിർദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ്റെ മേൽനോട്ടത്തിൽ പാമ്പാടി എസ്എച്ച് ഒ എസ്. ശ്രീജിത്ത് , മണർകാട് എസ്എച്ച്ഒ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തോളം വരുന്ന പൊലീസ് സംഘമാണ് റെയ്ഡ് നടത്തുന്നത്.