തേർഡ് ഐ ന്യൂസ് ആറാം വയസിലേക്ക് ; മെയ് 14 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും; 8 മണി മുതൽ പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേള; ആശംസകളുമായി മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ള പ്രമുഖർ !
സ്വന്തം ലേഖകൻ
കോട്ടയം : തേർഡ് ഐ ന്യൂസ് ആറാം വയസിലേക്ക് കടക്കുകയാണ്.
നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും , നീതിയുടേയും സത്യത്തിന്റെയും ഒപ്പം നിന്ന് വാർത്തകൾ ചെയ്ത് കോട്ടയത്ത് ഏറ്റവുമധികം വായനക്കാരുളള ഓൺലൈൻ മാധ്യമമാണ് ഇന്ന് തേർഡ് ഐ ന്യൂസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറന്നാൾ ആഘോഷ പരിപാടികളും സാംസ്കാരിക സമ്മേളനവും മെയ് 14 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും
തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , സംവിധായകൻ വിനയൻ , നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഉപാധ്യക്ഷൻ ബി ഗോപകുമാർ, പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ, കൗൺസിലർമാരായ എം പി സന്തോഷ്കുമാർ, ജയമോൾ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, സിപിഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ .അനിൽകുമാർ,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ , സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി.ബി ബിനു തുടങ്ങി രാഷ്ട്രീയ സംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സമ്മേളന ശേഷം പ്രശസ്ത പിന്നണിഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും, ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് കോമഡി ഷോ തുടങ്ങിയവയിലെ മിന്നും താരങ്ങളായ
പ്രകാശ് കുടപ്പനക്കുന്ന്, ശ്രീജിത്ത് പേരാമ്പ്ര, ജെയിൻ ചേർത്തല, എന്നിവർ
അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കുന്നതാണ്.
കോട്ടയത്ത് ആദ്യമായി പുതുവൽസരാഘോഷം സംഘടിപ്പിച്ചതും തേർഡ് ഐ ന്യൂസ് ആയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31 ന് വൈകിട്ട് തിരുനക്കര മൈതാനത്ത് നടന്ന ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് പേരാണ് മനസ് നിറഞ്ഞ് പരിപാടികൾ ആസ്വദിച്ചത്.
കുടുംബമായി വരിക, സുരക്ഷിതമായി ആഘോഷിക്കുക !
തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്നു !!