
തേർഡ് ഐ വാർത്ത ഏറ്റെടുത്ത് കോൺഗ്രസ്: പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പണി തീർക്കാൻ കോൺഗ്രസ് ധർണ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു :വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
പൂവൻതുരുത്ത്: പൂവൻതുരുത്തിലെ മേൽപ്പാലം നിർമ്മാണത്തിൽ തേർഡ് ഐ വാർത്ത ഏറ്റെടുത്ത് കോൺഗ്രസ്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ റയിൽ വേ പൊളിച്ച പൂവൻതുരുത്ത് റയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊല്ലാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി . വീഡിയോ ഇവിടെ കാണാം
മണ്ഡലം പ്രസിഡന്റ് സിബി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളോടുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അലംഭാവത്തിന്റെ ഉത്തമ ഉദാഹരണമാണിതന്ന് അദ്ദേഹം പറഞ്ഞു .ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്സ് , ബാബുക്കുട്ടി ഈപ്പൻ ,റോയ് മടുക്കുംമൂട്ടിൽ ,ഉദയകുമാർ ,ലതീഷ് കുമാർ , ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .
Third Eye News Live
0