തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാറിന് ജന്മനാടിന്റെ ആദരം
സ്വന്തം ലേഖകൻ
കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ആൻഡ് മാനേജിംഗ് ഡയറക്ടറായ എ.കെ ശ്രീകുമാറിനെ ജന്മനാട് ആദരിച്ചു. ജന്മനാടായ വണ്ടൻപതാൽ ഗ്രാമമാണ് ശ്രീകുമാറിനെ ആദരിച്ചത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ ഓൺലൈൻ പത്രമാക്കി തേർഡ് ഐ ന്യൂസ് ലൈവിനെ മാറ്റിയ മികവ് പരിഗണിച്ചാണ് ശ്രീകുമാറിനെ ജന്മനാട് ആദരിച്ചത്. പി.സി ജോർജ് എം.എൽഎ വണ്ടൻപതാൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രശംസാ പത്രം കൈമാറി.
പ്രവർത്തനം ആരംഭിച്ച ആദ്യ മാസം തന്നെ ജില്ലയെ ഞെട്ടിച്ച കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പ് പുറത്ത് വിട്ടത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഏറ്റവും ഒടുവിൽ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾ വൈദ്യുതി വകുപ്പിനു നൽകാനുള്ള കുടിശിക തുകയുടെ കണക്ക് സഹിതം തേർഡ് ഐ ന്യൂസ് വിവരങ്ങൾ പുറത്ത് വിട്ടിരുന്നു.
പ്രളയകാലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നു സമാഹരിച്ച സാധനങ്ങൾ എം.ടി സെമിനാരി സ്‌കൂളിൽ പൂഴ്ത്തി വച്ചിരുന്നതിന്റെ കൃത്യമായ കണക്കുകളും വിവരങ്ങളും സഹിതം തേർഡ് ഐ ന്യൂസ് ലൈവാണ് വാർത്ത പുറത്ത് വിട്ടത്. ഇത് അടക്കമുള്ള രേഖകളും തെളിവുകളുമാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടത്. ഇത് കൂടാതെ പ്രളയകാലത്ത് വിവിധ സന്നദ്ധ സംഘടനകൾ വഴി സമാഹരിച്ച നിരവധി സാധനങ്ങളും, അവശ്യ വസ്തുക്കളും തേർഡ് ഐ ന്യൂസ് ലൈവ് സംഘം വിവിധ കേന്ദ്രങ്ങളിൽ കൃത്യമായി എത്തിച്ച് നൽകിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ജനകീയ സമിതി പുരസ്‌കാരം സമ്മാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group