ഒറ്റ വാർത്തയിൻമേൽ എടുത്ത റോഡ് തിരിച്ച് കൊടുത്ത് ഹമീദിയ സൈക്കിൾസ്; കോട്ടയം മാർക്കറ്റ് റോഡിൽ പത്തടിയോളം കൈയ്യേറി ഷെഡ് ഉണ്ടാക്കിയത് തികയാഞ്ഞിട്ട് കഴിഞ്ഞയാഴ്ച ടാർ ചെയ്ത റോഡും കൈയ്യേറി സൈക്കിൾ കച്ചവടം; അനധികൃത കൈയ്യേറ്റം തേർഡ് ഐ ന്യൂസ് വാർത്ത ആക്കിയതോടെ മാർക്കറ്റ് റോഡിലെ കുരുക്കഴിഞ്ഞു

Spread the love

കോട്ടയം: കോട്ടയം നഗരത്തിൽ നടക്കുന്ന പെട്ടിക്കട വ്യവസായത്തിന്റെ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന വാർത്തകളും ദൃശ്യങ്ങളും തേർഡ് ഐ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ നഗരത്തിലെ കൈയ്യേറ്റക്കാർ കളം വിടുന്നു.

video
play-sharp-fill

അനുപമ തിയേറ്ററിന് എതിർ വശത്ത് പഴയ പച്ചക്കറി മാർക്കറ്റിലേക്ക് കയറുന്ന റോഡിൻ്റെ ഇടതു വശത്ത് അനധികൃതമായി റോഡ് കൈയേറി സൈക്കിൾ കച്ചവടം നടത്തുകയായിരുന്നു.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ കടയുടെ അകത്തേക്ക് സൈക്കിൾ മാറ്റി. മുപ്പതോളം സൈക്കിളുകളാണ് ഇത്തരത്തിൽ റോഡിൽ നിരത്തി വെച്ചിരുന്നത്. ഇത് പൂർണ്ണമായും കടയ്ക്ക് അകത്തേയ്ക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹമീദിയ സൈക്കിൾസ് എന്ന സ്ഥാപനമാണ് ഫുട്പാത്തും റോഡും കൈയേറി ഇത്തരത്തിൽ കച്ചവടം നടത്തിയിരുന്നത്.

അനധികൃത ഷെഡ് നിർമിച്ചത് കൂടാതെ റോഡിലേക്കും കൈയ്യേറ്റം നീണ്ടതോടെ വഴി യാത്രക്കാർ നടുറോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇതിനിടയിലൂടെയാണ് മാർക്കറ്റിലേക്ക് എത്തുന്ന ലോറികളും ചെറു വാഹനങ്ങളും കൂടി എത്തുന്നത്. ഈ റോഡിൽ കൂടി തന്നെയാണ് നഗരസഭയുടെ പാർക്കിംഗ് മൈതാനത്തേക്കും പോകേണ്ടത്.

ഇതിന് സമാനമായ കൈയ്യേറ്റമാണ് ചന്തക്കവലയിലും എംഎൽ റോഡിലും നടക്കുന്നത്. ഇവിടുത്തെ പച്ചക്കറി കടകളിൽ ഒന്നിലും പച്ചക്കറിയില്ല. കടയുടെ മുൻപിൽ റോഡ് കൈയ്യേറി തട്ടടിച്ചാണ് പച്ചക്കറി കച്ചവടം.