play-sharp-fill
തിരഞ്ഞെടുപ്പ് പോരിന് ചൂടു പകരാൻ തേർഡ് ഐ ന്യൂസ് ലൈവും: അക്ഷരനഗരി ആര് ഭരിക്കുമെന്നറിയാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട്

തിരഞ്ഞെടുപ്പ് പോരിന് ചൂടു പകരാൻ തേർഡ് ഐ ന്യൂസ് ലൈവും: അക്ഷരനഗരി ആര് ഭരിക്കുമെന്നറിയാൻ തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: അക്ഷരനഗരിയിലെ തിരഞ്ഞെടുപ്പ് പോരിനു ഹരം പകർന്ന് തേർഡ് ഐ ന്യൂസ് ലൈവും. തേർഡ് ഐ ന്യൂസ് ലൈവിന്റെ അങ്കത്തട്ട് തിരഞ്ഞെടുപ്പു സംവാദം ഡിസംബർ രണ്ട് ബുധനാഴ്ച വൈകിട്ട് മൂന്നരയ്ക്ക് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ടാക്‌സി സ്റ്റാൻഡിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ അക്ഷര നഗരി ആരുഭരിക്കും എന്നതിന്റെ നേർചിത്രമാവും ഈ തിരഞ്ഞെടുപ്പു സംവാദം.

കോട്ടയം നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി സന്തോഷ്‌കുമാർ, നഗരസഭയുടെ മുൻ പ്രതിപക്ഷ നേതാവ് സി.എൻ സത്യനേശൻ, മുൻ നഗരസഭ അംഗവും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായി ടി.എൻ ഹരികുമാർ എന്നിവർക്കൊപ്പം രാഷ്ട്രീയ നിരീക്ഷകനായി സിനിമാ താരവും പൊതു പ്രവർത്തകനുമായ കെ.എസ് പത്മകുമാർ എന്നിവർ ചർച്ചയിൽ  പങ്കെടുക്കും. തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ എ.കെ ശ്രീകുമാർ ചർച്ച നയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിന്റെ ഹൃദയസ്പന്ദനങ്ങൾ അറിയുന്ന, കോട്ടയത്തെ അറിയുന്ന സാധാരണക്കാരായ ആളുകൾക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ ചർച്ചയിൽ പങ്കെടുക്കാം. കോട്ടയം നഗരത്തിലെ വികസന പ്രശ്‌നങ്ങൾ മുതൽ നഗരത്തിന്റെ രാഷ്ട്രീയം വരെ ഈ ചർച്ചയിൽ സജീവമായി വരും. കോട്ടയം ഇന്ന് എന്തു ചിന്തിക്കുന്നു, നാളെ എന്തു പ്രവർത്തിക്കുന്നു എന്നു ജനങ്ങൾ തീരുമാനിക്കുന്ന സദസായി അങ്കത്തട്ട് രാഷ്ട്രീയ ചർച്ച മാറും.

അങ്കത്തട്ടും ഇതിൽ ഉരുത്തിരിയുന്ന ചർച്ചകളും അടുത്ത ദിവസങ്ങളിൽ തേർഡ് ഐ ന്യൂസ് ലൈവ് വെബ്‌സൈറ്റിലും യു.ട്യൂബ് ചാനലിലും സംപ്രേക്ഷണം ചെയ്യും.