
തേർഡ് ഐ ന്യൂസ് സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും ; മാധ്യമപ്രവർത്തകൻ സൂര്യശങ്കർ സമ്മാനദാനം നടത്തി
കോട്ടയം : തേർഡ് ഐ ന്യൂസ് കോട്ടയം വൈഎംസിഎ ഷട്ടിൽ കോർട്ടിൽ സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും ലഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. മാധ്യമപ്രവർത്തകൻ സൂര്യശങ്കർ സമ്മാനദാനം നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിഷ സ്നേഹക്കൂടും ചേർന്നാണ് മത്സരം ഉദ്ഘാടനം ചെയ്തത്.
ഒന്നാം സമ്മാനം ലഭിച്ച ജബിനും ജെബിനും ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസുമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തിന് അർഹരായ ശംഭുവിനും കണ്ണനും 7000 രൂപയും ട്രോഫിയും ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമിഫൈനലിസ്റ്റുകളായ അയൂബിനും നൗഷാദിനും,അനന്ദുവിനും രഞ്ജിത്തിനും 2000 രൂപ വീതവും ട്രോഫിയും ലഭിച്ചു.
ക്വാർട്ടർ ഫൈനലിസ്റ്റുകളായ രാഹുലിനും ജയദീപിനും,അമലിനും വിനീതിനും,ബിനൂപിനും നെൽസനും,മുകേഷിനും കണ്ണനും ട്രോഫിയും ലഭിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള 64 കളിക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ തേർഡ് ഐ ന്യൂസ് ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ക്രിക്കറ്റും ഫുട്ബോളും അടക്കമുള്ള കൂടുതൽ കായിക മത്സരങ്ങൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ കോട്ടയത്ത് സംഘടിപ്പിക്കുമെന്ന് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ പറഞ്ഞു.