
തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്..! കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമഹാള്‍ ഒക്ടോബര്‍ 20ന് യാത്രകാര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി; അതിവേഗ നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ പണി പൂര്‍ത്തിയാക്കിയ ശീതീകരിച്ച വിശ്രമഹാള്‍ ഈ മാസം 20-ാം തിയതി രാവിലെ 9 മണിക്ക് യാത്രകാര്‍ക്ക് തുറന്നു നല്‍കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. 13.50 ലക്ഷം രൂപ വാര്‍ഷിക നിരക്കില്‍ അഞ്ച് വര്‍ഷത്തേക്കാണ് റെയില്‍വേ ശീതികരിച്ച വിശ്രമഹാളിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സീനിയ ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ജെറിനുമായി എംപി ഈ കാര്യം തിരുവനന്തപുരത്ത് ചര്‍ച്ച ചെയിതു. ശബരിമല സീസണ്‍ ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വരുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും വിശ്രമിക്കുവാന്‍ ഈ വിശ്രമ മുറി പ്രയോജനപ്പെടും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി മൂന്ന് നിലയില്‍ പണികഴിപ്പിച്ച പില്‍ഗ്രിം സെന്ററും ഉടനെ തന്നെ തുറന്നു നല്‍കുമെന്നും എംപി അറിയിച്ചു. റയില്‍വേ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും സമീപത്തെ റോഡുകളുടെയും രണ്ടാം കവാടത്തിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗം റെയില്‍വേ ഡി.ആര്‍.എം നെയും ഡിവിഷണല്‍ എഞ്ചിനിയറെയും റെയില്‍ ഉദ്യോഗസ്ഥരെയും വിളിച്ചുചേര്‍ത്ത് അവലോകനയോഗം നവംബര്‍ മാസം ആദ്യവാരം നടത്തുമെന്നും എംപി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റയില്‍വേ സ്‌റ്റേഷനിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ആവശ്യത്തിന് ശുചിമുറിയോ വിശ്രമമുറിയോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിവരം തേര്‍ഡ് ഐ ന്യൂസ് രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് തോമസ് ചാഴിക്കാടന്‍ എംപിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചയിലായിരുന്ന വിഷയത്തിന്മേല്‍ അടിയന്തിര നടപടി ഉണ്ടായത്.