video
play-sharp-fill
വിധി അറിയാൻ രണ്ടു ദിവസം : മുൻകൂർ ജാമ്യമെടുത്ത് ബിജെപി ; ആശങ്കയോടെ ഇടത്-വലത് മുന്നണികൾ

വിധി അറിയാൻ രണ്ടു ദിവസം : മുൻകൂർ ജാമ്യമെടുത്ത് ബിജെപി ; ആശങ്കയോടെ ഇടത്-വലത് മുന്നണികൾ

സ്വന്തം ലേഖിക

തിരുവനന്തപുരം: അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കൂട്ടലും കിഴിക്കലുമായി മുന്നണികൾ.വിജയിക്കുമെന്നുള്ള പ്രതീക്ഷ വച്ച് പുലർത്തുമ്പോഴും പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളുടെ കണക്ക് കൂട്ടലുകളിൽ മാറ്റം വരുത്തി.

കനത്ത മഴ വെല്ലുവിലിയായ എറണാകുളത്ത് ഏറ്റവും കുറഞ്ഞ പോലിംഗ് രേഖപ്പെടുത്തിയത് 57.89 ശതമാനം.അരൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം 80.47. മഞ്ചേശ്വരത്ത് 75.82, കോന്നിയിൽ 71, വട്ടിയൂർക്കാവ് 62.66 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.മറ്റെന്നാളാണ് വോട്ടെണ്ണൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ അരൂർ തന്നെയാണ് വാശിയേറിയ പോരാട്ടത്തിന് വേദിയായത്.എന്നാൽ എറണാകുളത്ത് പോളിംഗ് ശതമാനം 60 ശതമാനം പോലും കടന്നിട്ടില്ല.

പോളിംഗ് ശതമാനം കുറഞ്ഞതിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ പരസ്യമായി തന്നെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി.യൂഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ആണ് കുറഞ്ഞ പോളിംഗിൽ ആശങ്ക രേഖപ്പെടുത്തിയത്.എന്നാൽ 5000ത്തിനും 7000 ത്തിനും വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പറയുന്നു.

എൻഎസ്എസിന്റെ ശരിദൂര നിലപാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ബാധിച്ചിട്ടില്ലെന്ന പ്രതീക്ഷയും എൽഡിഎഫിനുണ്ട്.ആദ്യാവസാനം സസ്‌പെൻസ് നിലനിർത്തിയ കോന്നി മണ്ഡലത്തിൽ മൂന്നു മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിംഗ് ശതമാനമാണ് കോന്നിയിൽ.

സീതത്തോട് ചിറ്റാർ അടക്കമുള്ള ശക്തി കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര ഉണ്ടായത് ഇടത് മുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ്. തണ്ണിത്തോട് ,കോന്നി, പ്രമാടം, വള്ളിക്കോട് തുടങ്ങിയിടങ്ങളിൽ പോളിംഗ് കൂടിയത് അനുകൂലമാകുമെന്ന വിലയിരുത്തലാണ് യുഡിഎഫ്. ഈഴവ വോട്ട്ബാങ്ക് ഉള്ള ഇടത് ശക്തി കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര ഇടത് മുന്നണിയ്ക്ക് പ്രതീക്ഷ നൽകുന്നു.

ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനേക്കാളും ഉയർന്ന പോളിംഗ് ശതമാനമാണ്.സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു.സ്ഥിരതയാർന്ന പ്രവർത്തനം മികച്ച ഫലം നൽകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനം ഇത്തവണയും ആവർത്തിക്കുമെന്ന ശുഭാപ്തി വിശ്വാസവും എൻഡിഎ പങ്കുവയ്ക്കുന്നു.വിശ്വാസിയാണെന്ന ലേബൽ നിഷേധിക്കാത്ത, ശബരിമലയിലടക്കം കൃത്യമായി നിലപാട് വ്യക്തമാക്കുന്ന ഇടത് സ്ഥാനാർത്ഥി ശങ്കർ റൈയുടെ ഇമേജ് മറ്റ് രണ്ട് മുന്നണികൾക്കും ഭീഷണിയുണ്ടാക്കുന്നതാണ്.പ്രാദേശികമായി ശക്തമായ ബന്ധങ്ങളുണ്ടെന്നതും മുന്നണിയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു.