video
play-sharp-fill

മഹാനടന്‍ തിലകന് ജന്മനാടായ  മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു ;  നിർമ്മാണത്തിന് മൂന്നു കോടി ; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാൻ ലക്ഷ്യം

മഹാനടന്‍ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു ; നിർമ്മാണത്തിന് മൂന്നു കോടി ; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാൻ ലക്ഷ്യം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : മഹാനടന്‍ തിലകന് ജന്മനാടായ
മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേർന്ന് സാംസ്കാരിക നിലയവും ഓഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്. മൂന്നു കോടി ചിലവിട്ടാണ് നിർമ്മാണം.

തിലകന് ജന്മനാട്ടില്‍ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്മാരകം നിര്‍മിക്കുവാന്‍ അനുമതി ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമ്മാണത്തിനായുള്ള ഒരു കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ചെലവിടുക. മുണ്ടക്കയത്ത് വലിയ സുഹൃത് വലയമുണ്ടായിരുന്ന തിലകന്‍റെ സ്മരണ എക്കാലവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്മാരകം നിര്‍മിക്കുന്നത്.

അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ സിഎംഎസ് ഹൈസ്‌കൂളിനോടു
ചേര്‍ന്നാണ് സ്മാരകം നിര്‍മിക്കുവാന്‍ ഒരുങ്ങുന്നത്. മുണ്ടക്കയത്ത് നിര്‍മിക്കുന്ന സ്മാരക മന്ദിരം നാടിന് ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കുവാനാണ് സംഘാടകരുടെ തീരുമാനം.