2026ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എക്കോ മികച്ച ചിത്രം, മികച്ച നടൻ ജോജു ജോര്‍ജ്

Spread the love

തിരുവനന്തപുരം: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർത്ഥം നല്‍കുന്ന ഈ വർഷത്തെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

video
play-sharp-fill

ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം.ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

 

പ്രധാന പുരസ്‌കാരങ്ങള്‍:മികച്ച ചിത്രം: എക്കോ,മികച്ച നടൻ: ജോജു ജോർജ് (ചിത്രം: നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍),മികച്ച നടി: ലിജോ മോള്‍ (ചിത്രം: പൊന്മാൻ),മികച്ച സംവിധായകൻ: അരുണ്‍ ബോസ് (ചിത്രം: മിണ്ടിയും പറഞ്ഞും),മികച്ച തിരക്കഥ: ബാഹുല്‍ രമേഷ് (ചിത്രം: എക്കോ)മികച്ച ഛായാഗ്രഹണം: നിമിഷ് രവി (ചിത്രം: ലോക ചാപ്റ്റർ 1 ചന്ദ്ര).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജനപ്രിയ പുരസ്‌കാരങ്ങള്‍:

 

ജനപ്രിയ സിനിമ: രേഖാചിത്രം,ജനപ്രിയ നടൻ: നിവിൻ പോളി (ചിത്രം: സർവ്വം മായ),ജനപ്രിയ നടി: റിയാ ഷിബു (ചിത്രം: സർവ്വം മായ)

ജനപ്രിയ സംവിധായകൻ: അഖില്‍ സത്യൻ (ചിത്രം: സർവ്വം മായ)സംഗീതം:മികച്ച ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി (ചിത്രം: നരിവേട്ട)

മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ് (ചിത്രം: തുടരും),മികച്ച ഗായകൻ: ജോബ് കുര്യൻ (ചിത്രം: എമ്പുരാൻ),മികച്ച ഗായിക: മഞ്ജരി (ചിത്രം: ഈ വലയം),മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (ചിത്രങ്ങള്‍: കളങ്കാവല്‍, രേഖാചിത്രം).

 

മറ്റ് പുരസ്‌കാരങ്ങള്‍:

മികച്ച സ്വഭാവ നടൻ: വിനീത് (എക്കോ),മികച്ച സ്വഭാവനടി: സരിൻ ഷിഹാബ് (രേഖാചിത്രം),മികച്ച സഹനടൻ: സജിൻ ഗോപു (പൊന്മാൻ)

മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി),സ്പെഷ്യല്‍ ജൂറി പുരസ്‌കാരം: ബിയന മോമിൻ (എക്കോ),ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകള്‍ നിർണ്ണയിച്ചത്. ഏപ്രില്‍ 4-ന് പുനലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.