ഒറ്റ രാത്രികൊണ്ട് ആറിടത്ത് മോഷണം; കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട അച്ഛനെയും മകനെയും കണ്ടെത്താനാകാതെ പോലീസ്

Spread the love

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതികളെ ഇതുവരെയും കണ്ടെത്താനായില്ല. കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതികള്‍ക്കുള്ള തെരച്ചിലിനായി കൂടുതല്‍ പൊലീസ് ഇന്നെത്തും.

പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ അയ്യൂബ് ഖാനും, മകൻ സൈതലവിയുമാണ് പൊലീസിനെ വെട്ടിച്ച്‌ കടന്നു കളഞ്ഞത്. കോട്ടുക്കല്‍ ഫാമില്‍ പൊലീസ് ഇന്നും തെരച്ചില്‍ നടത്തും. ട്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്നും തുടരും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. ചോഴിയക്കോട്, കുളത്തൂപ്പുഴ വനമേഖലയിലും, ഓയില്‍പാം എസ്റ്റേറ്റിലും പരിശോധന നടത്തും. പരിശോധനയ്ക്ക് വിദഗ്ധരായ പൊലീസ് ഡോഗുകളുമുണ്ട്.

പാലോട് സെൻ്റ് മേരീസ് പള്ളിയിലും അഞ്ച് കടകളിലും ഒറ്റ രാത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതികളാണ് നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാനും മകൻ സൈതലവിയും. വയനാട്ടില്‍ നിന്ന് പാലോടേക്ക് കൊണ്ടുവരുന്നതിനിടെ കടയ്ക്കലില്‍ വെച്ചാണ് ഇവർ പൊലീസിൻ്റെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയ സമയത്താണ് പ്രതികള്‍ അവസരം മുതലെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group