
സ്വന്തം ലേഖകൻ
ചെന്നൈ: വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളന്‍ മോഷ്ടിച്ച സാധനങ്ങള്‍ ഒരുമാസത്തിനകം തിരികെ നല്‍കുമെന്ന് ക്ഷമാപണ കുറിപ്പ് എഴുതിവച്ച് സ്ഥലം വിട്ടു. തമിഴ്‌നാട്ടിലാണ് സംഭവം. ജൂണ്‍ പതിനേഴിന് ചെന്നൈയിലുള്ള മകനെ കാണാനായി ഇരുവരും പോയപ്പോഴാണ് മേഘനാപുരത്തെ വീട്ടില്‍ മോഷണം നടന്നത്.
തിരികെ എത്താന്‍ വൈകുന്നതുകൊണ്ട് വീടും പരിസരവും വൃത്തിയാക്കാന്‍ ജോലിക്കാരിയായ സെല്‍വിയെ ഏല്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 26ന് ജോലിക്കാരി എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തന്നെ ജോലിക്കാരി വിവരം വീട്ടുടമയെ അറിയിച്ചു. അവര്‍ വീട്ടിലെത്തിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയതായി കണ്ടെത്തി. പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ മോഷ്ടാവ് എഴുതിവച്ചതെന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തി.
മോഷണത്തില്‍ ക്ഷമാപണം നടത്തിയ കള്ളന്‍ മോഷ്ടിച്ച വസ്തുക്കള്‍ ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കുമെന്ന് കുറിപ്പില്‍ പറയുന്നു. മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ സമാനമായ സംഭവം പാലക്കാടും നടന്നിരുന്നു.