വയോധികയുടെ വീട്ടിൽ ബന്ധുവെന്ന വ്യാജേന എത്തി; വയോധിക ചായയിടാൻ പോയ സമയത്ത് സ്വർണവും മൊബൈൽ ഫോണും മോഷ്‌ടിച്ചതായി പരാതി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയുടെ വീട്ടിൽ ബന്ധുവെന്ന വ്യാജേന എത്തി, വയോധിക ചായയിടാൻ പോയ സമയത്ത് സ്വർണവും മൊബൈൽ ഫോണും മോഷ്‌ടിച്ചതായി പരാതി. പന്തലക്കോട് ദേവിനഗർ നെടുവിള പൊയ്കയിൽ ഗൗരീശം വീട്ടിൽ വിജിതയുടെ വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ മോഷണം നടന്നത്.

video
play-sharp-fill

വയോധിക വീട്ടിൽ തനിച്ചുള്ള സമയം ബന്ധുവെന്ന വ്യാജേനയാണ് വീട്ടിൽക്കയറി മോഷണം നടത്തിയത്. വിജിതയുടെ ഭർത്താവിന്റെ മാതാവ് സരോജിനി അമ്മ വീട്ടിൽ മുറ്റമടിക്കുന്നതു കണ്ടുവന്ന മോഷ്‌ടാവ് ബന്ധുവെന്ന പേരിൽ കുശലം പറഞ്ഞ് വീടിനുള്ളിൽ കയറിപ്പറ്റുകയായിരുന്നു. ഇവർ ചായ എടുക്കാൻ പോയ സമയം നോക്കി മുറിയിൽ കയറി മോഷണം നടത്തുകയായിരുന്നു.