ഹമ്പട കള്ളാ..! തിരുവനന്തപുരം വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഉറങ്ങിപ്പോയി; കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പെരുങ്കള്ളൻ സെന്തിൽ പിടിയിലായി

Spread the love

തിരുവനന്തപുരം: ക്ഷേത്രമോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി. ഒടുവില്‍ പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം നടന്നത്. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച (ഇന്നലെ ) രാവിലെ അറസ്റ്റിലായത്.

video
play-sharp-fill

വെള്ളിയാഴ്ച അർധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ ഇയാള്‍ ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് മുൻവശത്തുള്ള ക്ഷേത്ര കമ്മിറ്റി ഓഫീസിലെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയ സെന്തില്‍ അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു.

രാവിലെ ക്ഷേത്രപൂജാരിയെത്തിയപ്പോഴാണ് കമ്മിറ്റി ഓഫീസ് തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്നാണ് അകത്തിരുന്ന് ഉറങ്ങുന്ന മോഷ്ടാവിനെ കണ്ടത്. വിവരമറിഞ്ഞ് കമ്മിറ്റിക്കാരെത്തി വെള്ളറട പോലീസിനെ അറിയിച്ചു. ക്ഷേത്രത്തില്‍ നിന്ന്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇയാളുടെപേരില്‍ സംസ്ഥാനത്ത് കാണിക്കവഞ്ചി കവർച്ചയ്ക്കുള്‍പ്പെടെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group