
കോട്ടയം: തിടനാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്‌കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജയകുമാറും ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനും അവതരിപ്പിച്ചു.
സമഗ്ര കുടിവെളള പദ്ധതി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കണെമെന്നും ജലസംഭരണി നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി മാത്യു, ജോസഫ് ജോര്‍ജ്, മിനി സാവിയോ, ഗ്രാമപഞ്ചായത്തoഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ജോസ് ജോസഫ്, ബെറ്റി ബെന്നി, ജോഷി ജോര്‍ജ്, സന്ധ്യ എസ്. നായര്‍, എ.സി. രമേശ്, ഷെറിന്‍ ജോസഫ്, മിനി ബിനോ, ലിസി തോമസ്, കെ.വി. സുരേഷ് കുമാര്‍, വിജി ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഓമന ശശി എന്നിവര്‍ പങ്കെടുത്തു.