
തിടനാട്: സെന്‍റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മരണത്തിരുനാളും ഊട്ടുനേർച്ചയും എട്ടു മുതല്‍ 17 വരെ തീയതികളില്‍ ആഘോഷിക്കും.
എട്ടു മുതല്‍ 14 വരെ രാവിലെ ആറിനു വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന, നൊവേന.
15ന് രാവിലെ ആറിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, കൊടിയേറ്റ്, ഏഴിനു വിശുദ്ധ കുർബാന, നൊവേന – ഫാ. തോമസ് പുല്ലാട്ട് എംസിബിഎസ്.
16ന് രാവിലെ ആറിനു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന-ബിഷപ് മാർ മാത്യു അറയ്ക്കല്‍. 5.30ന് ജോസഫ് നാമധാരികളുടെ സംഗമം. സന്ദേശം-ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
17ന് രാവിലെ 5.30നു വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ്, തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, ഏഴിനു വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞു മൂന്നിനു വാദ്യമേളങ്ങള്‍, നാലിന് തിരുനാള്‍ കുർബാന-ഫാ. ജോബിൻ കരിപ്പാശേരി എംസിബിഎസ്, സന്ദേശം-ഫാ. ജോജോ വാഴപ്പള്ളി എംസിബിഎസ്, ആറിനു പ്രദക്ഷിണം, 7.30ന് സമാപനാശീർവാദം, ഊട്ടുനേർച്ച വെഞ്ചരിപ്പ് -ഫാ. സെബാസ്റ്റ്യൻ. തുടർന്ന് വെട്ടുകല്ലേല്‍ ഊട്ടുനേർച്ച വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ എട്ടുപറയില്‍ അറിയിച്ചു.



