സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വെച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് തിടനാട് പോലീസ്

Spread the love

കോട്ടയം: സ്ഫോടക വസ്തുക്കൾ നിയമപരമല്ലാതെ കൈവശം വെച്ച യുവാവിനെ തിടനാട് പോലീസ് അറസ്റ്റ് ചെയ്തു.

പിണ്ണാക്കനാട് കരോട്ട് എംബ്രയിൽ നോബി തോമസ് എന്നയാളാണ് നിയമപ്രകാരമുള്ള അനുമതിയില്ലാത്ത 148 ഡിറ്റണേറ്ററുകളും 85 ജലാസ്റ്റിൻ സ്റ്റിക്കും ഒരു എക്സ്പ്ലോർഡറും കൈവശം വെച്ചതിന് അറസ്റ്റിലായത്.

ഇന്ന് പിണ്ണാക്കനാട് ഭാഗത്ത് വെച്ച് കിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയുടെ സ്കൂട്ടറിൽ കൊണ്ടുവന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായാണ് സോടക വസ്തുക്കൾ കൈവശം വെച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group