മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കോണ്ടൂർ സ്വദേശി തിടനാട് പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിടനാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കോണ്ടൂർ പിണ്ണാക്കനാട് സി. എസ്.ഐ കോളനി ഭാഗത്ത് കോട്ടപറമ്പിൽ വീട്ടിൽ ഗോവിന്ദൻ മകൻ ചന്ദ്രൻ (48) നെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ ഉച്ചയോടു കൂടി പിണ്ണാക്കനാട് ഭാഗത്ത് വച്ച് തന്റെ അയൽവാസിയായ അനൂപ് എബ്രഹാം എന്നയാളെ ചീത്ത വിളിക്കുകയും, വാക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ചന്ദ്രൻ വാക്കത്തി കൊണ്ട് ഇയാളെ ആക്രമിച്ചത്. ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

തിടനാട് സ്റ്റേഷൻ എസ്.ഐ ഷാജി എം.ജെ, എ.എസ് ഐ ടോജൻ.എം.ജോസ്, സി.പി.ഓ മാരായ അനിൽകുമാർ കെ.സി, ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.