video
play-sharp-fill

തിടനാട് ഗവ. വി.എച്ച്.എസ്.എസിൽ വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ;  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു

തിടനാട് ഗവ. വി.എച്ച്.എസ്.എസിൽ വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: തിടനാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ വർണ്ണക്കൂടാരം മാതൃകാ പ്രീപ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു.

തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

എസ്.എസ്.കെ. കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസർ ആശാ ജോർജ് പദ്ധതി വിശദീകരണം നടത്തി.
സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് രാജ്യാന്തര നിലവാരത്തിൽ മാതൃക പ്രീ പ്രൈമറി സ്‌കൂൾ ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ ശിവകുമാർ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ. വി. അലക്സാണ്ടർ, ഈരാറ്റുപേട്ട ബി.പി.സി. ബി.ആർ.സി ബിൻസ് ജോസഫ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജിൻസി ജോസഫ്, പ്രിൻസിപ്പൽ ശാലിനി റാണി, പി.റ്റി.എ. പ്രസിഡന്റ് പി.ആർ. സന്തോഷ്, വൈസ് പ്രസിഡന്റ് കെ.പി. സുരേഷ്, എം.പി.റ്റി.എ. പ്രസിഡന്റ് ആശാ ഷെൽജി, എന്നിവർ പങ്കെടുത്തു.