video
play-sharp-fill

വീട് മുഴുവൻ വ‍ൃത്തിയാക്കി മാലിന്യങ്ങൾ  വലിച്ചെറിയുകയോ വേസ്റ്റ് കൊട്ടയിൽ ഇടുകയോ  ചെയ്യുന്നവരാണോ നിങ്ങൾ ? മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാൻ; ഇത്തരം മാലിന്യങ്ങൾ വേസ്റ്റ് കൊട്ടയിൽ ഇടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

വീട് മുഴുവൻ വ‍ൃത്തിയാക്കി മാലിന്യങ്ങൾ വലിച്ചെറിയുകയോ വേസ്റ്റ് കൊട്ടയിൽ ഇടുകയോ ചെയ്യുന്നവരാണോ നിങ്ങൾ ? മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി വേണം കൈകാര്യം ചെയ്യാൻ; ഇത്തരം മാലിന്യങ്ങൾ വേസ്റ്റ് കൊട്ടയിൽ ഇടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക

Spread the love

ന്നും വീട് വൃത്തിയാക്കി സൂക്ഷിക്കുന്നത് നല്ലൊരു ശീലം തന്നെയാണ്. അവധി ദിവസങ്ങൾ മുഴുവനും ഇത്തരം പണികൾക്കായിരിക്കും നമ്മൾ ചിലവഴിക്കുന്നതും. എന്നാൽ, എങ്ങനെയെങ്കിലും വൃത്തിയാക്കി പണി തീർക്കാൻ ശ്രമിക്കരുത്.

വീട് വൃത്തിയാക്കുമ്പോൾ പലതരം മാലിന്യങ്ങൾ നമുക്ക് ലഭിക്കും. ഈ മാലിന്യങ്ങളെ നിങ്ങൾ എന്താണ് ചെയ്യുന്നത്? വീട്ടിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കാൻ മാത്രമേ നമ്മളിൽ പലരും നോക്കുകയുള്ളൂ. എന്നാൽ, പലതരത്തിലുള്ള മാലിന്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇവ എവിടേക്കെങ്കിലും വലിച്ചെറിയാൻ സാധിക്കില്ല.

മാലിന്യങ്ങളുടെ സ്വഭാവം മനസ്സിലാക്കി മാത്രമേ ഇത് സംസ്കരിക്കാൻ പാടുള്ളു. വീട്ടിലെ ഈ മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറ്ററികൾ

ഒരു ഉപകരണത്തിന്റെ ബാറ്ററി മാറ്റി പുതിയത് ഇടുമ്പോൾ പഴയത് നിങ്ങൾ എവിടെയാണ് ഉപേക്ഷിക്കുന്നത്. പലരും നിസ്സാരമായി പുറത്തേക്ക് വലിച്ചെറിയുകയോ അല്ലെങ്കിൽ ചവറ്റുകുട്ടയിൽ ഇടുകയോ ആണ് ചെയ്യാറുള്ളത്. ബാറ്ററികൾ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള ഒന്നാണ്. അതിനാൽ തന്നെ ഇത് സംസ്കരിക്കാൻ പ്രത്യേകം രീതികളുണ്ട്. ഉപേക്ഷിച്ച ബാറ്ററികൾ പ്രത്യേകം ഒരു ബോക്സിലാക്കി മാറ്റിവയ്ക്കണം. അല്ലെങ്കിൽ ഇതിന് പ്രത്യേകം ഡിസ്‌പോസുകളും കടകളിൽ ലഭ്യമാണ്.

ക്ലീനറുകൾ

ക്ലീനിങ് ലിക്വിഡുകൾ ഉപേക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രെയിൻ ക്ലീനറുകൾ, ബ്ലീച്ച്, അമോണിയ അടങ്ങിയിട്ടുള്ളവ, ഏറോസോൾ ക്ലീനർ തുടങ്ങിയവ അപകടകാരികളാണ്. ഡ്രെയിൻ ക്ലീനറുകൾ പൈപ്പുകൾ ഇല്ലാതാകാൻ കാരണമാകുന്നു. മറ്റുചിലത് വിഷാംശം നിറഞ്ഞവയും ചിലത് പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇവ ചവറ്റുകുട്ടയിലോ പുറത്തോ ഉപേക്ഷിക്കുന്നത് ഒഴിവാക്കാം. അപകടകാരികളായ ഇത്തരം മാലിന്യങ്ങൾ സംസ്കരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കാവുന്നതാണ്.

കീടനാശിനികൾ

കീടനാശിനികൾ ഉപേക്ഷിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത് ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ കുടിവെള്ളത്തെ മലിനമാക്കുകയും, പ്രാണികൾ, മൃഗങ്ങൾ എന്നിവയ്ക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ കീടനാശിനികൾ മാലിന്യ കേന്ദ്രത്തിൽ ഉപേക്ഷിക്കുന്നതാണ് നല്ലത്.

ഫ്ലൂറസെന്റ് ലൈറ്റ് ബൾബുകൾ

ബൾബുകളിൽ മെർക്കുറി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഇവ പരിസ്ഥിതിയിലേക്ക് നേരിട്ട് ഉപേക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ തന്നെ ബൾബുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുന്നതിന് പകരം മാലിന്യകേന്ദ്രത്തിലോ അല്ലെങ്കിൽ ബൾബുകൾ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്യാം.

പെയിന്റുകൾ

വീട് പെയിന്റ് ചെയ്തതിന് ശേഷം ഒഴിഞ്ഞ പെയിന്റ് പാട്ടകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയരുത്. കാരണം പെയിന്റുകളിൽ പലതരത്തിലുള്ള രാസവസ്തുക്കൾ ചേർന്നിട്ടുണ്ട്. അതിനാൽ തന്നെ ഇവ അപകടകാരികളും ആരോഗ്യത്തിന് ഹാനികരവുമാണ്. പുറത്തേക്കോ ചവറ്റുകുട്ടയിലേക്കോ ഉപേക്ഷിക്കുന്നതിന് മുമ്പ് അപകടകരമായ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന സ്ഥലത്ത് സംസ്കരിക്കാവുന്നതാണ്.

പ്ലാസ്റ്റിക് കവറുകൾ

പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷമാണെന്ന് കുട്ടികാലം മുതലേ പഠിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ പരിസ്ഥിതിയെക്കുറിച്ച് എപ്പോഴും നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ എവിടേക്കെങ്കിലും വലിച്ചെറിയാതെ അത് പുനരുപയോഗ ശേഖരണ കേന്ദ്രത്തിലേക്ക് നൽകാവുന്നതാണ്. ഇതിലൂടെ ശരിയായ രീതിയിൽ പ്ലാസ്റ്റിക് ഉപയോഗനവും ഉണ്ടാവുകയും പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കുന്നു.

ഇലക്ട്രിക്ക് ഉപകരണങ്ങൾ

പഴയ കംപ്യൂട്ടർ അല്ലെങ്കിൽ മൈക്രോവേവ് എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണോ. എന്തായാലും അത് ചവിട്ടുകുട്ടയിലേക്ക് വലിച്ചെറിയാൻ കഴിയില്ലെന്ന് ഉറപ്പാണ്. കാരണം ഇത്തരം ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ പരിസ്ഥിതിക്ക് അപകടകരമാണ്. അതിനാൽ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ പുനരുപയോഗ ശേഖരണ കേന്ദ്രങ്ങളിൽ നൽകാവുന്നതാണ്. ഇത് വിഷ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയുകയും വിലയേറിയ വസ്തുക്കളെ സുരക്ഷിതമായ രീതിയിൽ വീണ്ടെടുക്കുകയും ചെയ്യുന്നു.