
കോട്ടയം:തെരുവ് നായ ശല്യം അതിരൂക്ഷമായി. വന്ധ്യംകരണ പദ്ധതി പരാജയപ്പെട്ട സ്ഥിതിക്ക് ഇനി നായകകളെ കൂട്ടിലടയ്ക്കുകയേ രക്ഷയുള്ളു. പുതുവർഷ തുടക്കത്തില്‍ത്തന്നെ തെരുവുനായകള്‍ കൂട്ടത്തോടെ കടി തുടങ്ങി. വേനൽ ശക്തിപ്പെടുന്നതനുസരിച്ച് ആക്രമണത്തിന്റെ തോതും കൂടും.
അതിനൊപ്പം പേവിഷബാധയും. തദ്ദേശ തെരഞ്ഞെടുപ്പിൽ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണര്ന്നതിനുപിന്നില് വന്യമൃഗശല്യം പോലെ പ്രധാന ഘടകമായിരുന്നു തെരുവുനായ ഭീഷണിയും. നായകളെ വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാനാവില്ല. പുതുവര്‍ഷം പത്തു ദിവസം പിന്നിടുമ്ബോള്‍ 135 പേരെയാണ് തെരുവുനായകള്‍ ആക്രമിച്ചത്.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 7,451 പേരെ തെരുവുനായകള്‍ ആക്രമിച്ചു. വിവിധ ജില്ലകളില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ വര്‍ഷം 23,327 പേരാണ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയത്. നഗരങ്ങളും മാര്‍ക്കറ്റുകളും മാത്രമല്ല കവലകളും വഴിയോരങ്ങളും നിറയെ നായകള്‍ തമ്ബടിക്കുന്നു.
യാതൊരു പ്രകോപനവുമില്ലാതെ നായകള്‍ ഒറ്റയ്ക്കും കൂട്ടമായും മനുഷ്യരെ ആക്രമിക്കുന്നത് പതിവായിരിക്കുന്നു. നായകളെ വഴിയോരങ്ങളില്‍ ഉപേക്ഷിക്കുന്നതും പതിവാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ച മാംസം ഉള്‍പ്പെടെ അറവുമാലിന്യങ്ങള്‍ തീറ്റയാക്കുന്ന സാഹചര്യത്തിലാണ് നായകള്‍ കൂടുതല്‍ അക്രമകാരികളാകുന്നത്.
നായകളെ വന്ധ്യംകരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഷെല്‍റ്റര്‍ ഹോമുകള്‍ മാത്രമാണ് പരിഹാരം. 2023ല്‍ കോട്ടയത്ത് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എബിസി സെന്ററില്‍ തീവ്രവന്ധ്യംകരണം ആരംഭിച്ചെങ്കിലും നായപിടിത്തക്കാരെ കിട്ടാനില്ലാതെ പദ്ധതി ഉപേക്ഷിച്ചു.
സര്‍ക്കാര്‍ തലത്തിലും തദ്ദേശസ്ഥാപനങ്ങളിലും തെരുവുനായ നിയന്ത്രണത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആരംഭിക്കുന്നില്ലെങ്കില്‍ നായകളുടെ ആക്രമണം ഇനിയും വര്‍ധിക്കും.



