
ചുംബനസമരത്തോട് അന്നും ഇന്നും യോജിപ്പില്ല; എ.എന്‍. ഷംസീര്‍
സ്വന്തം ലേഖകൻ
കൊച്ചി: താൻ അത്ര വലിയ പുരോഗമനവാദി അല്ല എന്നും ചുംബന സമരത്തോട് അന്നും ഇന്നും വിയോജിപ്പ് ആണെന്നും സ്പീക്കർ എ എൻ ഷംസീർ. ഒരു അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയത്.
ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അതുകൊണ്ടാണ് അന്ന് അതിനെ എതിര്‍ത്തത്. ഇപ്പോഴും അതേനിലപാട് തന്നെയാണുള്ളതെന്നും സ്പീക്കര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സ്വീകരിച്ച നിലപാട് സ്പീക്കറും ആവര്‍ത്തിച്ചു. ‘സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.
ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാന്‍ കഴിയും? അടിസ്ഥാനപരമായി നമുക്ക് ചില സാംസ്‌കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികള്‍ എന്നെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. എന്നാല്‍ നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാന്‍ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല- ഷംസീര്‍ വ്യക്തമാക്കി.