തദ്ദേശപ്പോര് കഴിഞ്ഞു, ഇനി അവകാശ വാദം കേൾക്കാം: കോട്ടയം ജില്ലാ പഞ്ചായത്തിൽ 17 ഡിവിഷൻ പിടിക്കുമെന്ന് യുഡിഎഫ്: 15 ഡിവിഷനിൽ വിജയമെന്ന് എൽ ഡി എഫ്: ബ്ലോക്ക് പഞ്ചായത്ത് മുഴുവൻ നേടുമെന്നും എൽഡിഎഫ്: നിലമെച്ചപ്പെടുത്തുമെന്ന് എൻഡിഎ .

Spread the love

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം വരന്‍ ഇനിയും കാത്തിരിക്കണമെങ്കിലും തികഞ്ഞ ആത്മവിശ്വസത്തിലാണ് കോട്ടയത്തെ മൂന്നു മുന്നണികളും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം എത്തിയതോടെ കോട്ടയത്ത് വന്‍ മുന്നേറ്റമാണ് എല്‍.ഡി.എഫ് നടത്തിയത്.

video
play-sharp-fill

നഗസഭകളില്‍ ഒഴിച്ചുള്ളയിടങ്ങളില്‍ എല്‍.ഡി.എഫ് മുന്നേറ്റം നടത്തിയിരുന്നു. എന്‍.ഡി.എയ്ക്കു രണ്ടു പഞ്ചായത്ത് ഭരിക്കാനും കിട്ടി.
ജില്ലാ പഞ്ചായത്തംഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ആദ്യമായി ജില്ലാ പഞ്ചായത്തംത്തെയും ബി.ജെ.പിക്കു കിട്ടി.
എന്നാല്‍, മുന്നേറ്റം ഉണ്ടാക്കുമെന്നു കരുതിയ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിയത് യു.ഡി.എഫിനായിരുന്നു.

നഗരസഭകളില്‍ ഒഴിച്ചു കാര്യമായി ഒരിടത്തും നേട്ടം ഉണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തദ്ദേശ പോരില്‍ വിയത്തില്‍കുറഞ്ഞൊന്നും മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിനോടുള്ള ഭരണ വിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നു യു.ഡി.എഫ് നേതാക്കള്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് 23 ഡിവിഷനുകളില്‍ 16 മുതല്‍ 17 ഡിവിഷന്‍ വരെ ലഭിക്കാമെന്നാണ് വിലയിരുത്തല്‍. 71 ഗ്രാമപഞ്ചായത്തുകളില്‍ 45 എണ്ണം വരെ ലഭിക്കാം.

പതിനൊന്നില്‍ പത്തു ബ്ലോക്ക് വരെ കിട്ടാം. ആറ് നഗരസഭകളില്‍ അഞ്ചെണ്ണം ലഭിക്കാം. പാലാ നഗരസഭയിലും സ്ഥിതി മെച്ചപ്പെട്ടു. ബി.ജെ.പിയുടെ സ്വാധീനം ദോഷം ചെയ്യില്ല.
സി.പി.എം വോട്ടുകളാണ് ഇത്തവണ ബി.ജെ.പി പിടിക്കും.പതിവിന് വിപരീതമായി നേരത്തെ തന്നെ യു.ഡി.എഫ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

ടീം യു.ഡി.എഫായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. ഇടതുമുന്നണിയുടെ ബി ടീമാണ് ബി.ജെ.പി. എന്ന വസ്തുത ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇതും യു.ഡി.എഫിന് വലിയ നേട്ടം ഉണ്ടാക്കും ജില്ലയിലെ എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ലീഡ് നേടുമെന്നും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പറയുന്നു.
സര്‍ക്കാരിന്റെ സമ്പൂര്‍ണ വികസനവും, തികഞ്ഞ സാമൂഹ്യ ക്ഷേമ പദ്ധതികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു പറയുന്നത്.
ഇടതുമുന്നണി ബഹുഭൂരിപക്ഷം വാര്‍ഡുകളിലും വന്‍ഭൂരിപക്ഷത്തോടെ വിജയിക്കും. 22 ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 14 ഇടത്ത് വിജയിച്ചത് 15 ആക്കി ഉയര്‍ത്തും.

71 ഗ്രാമപഞ്ചായത്തുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എല്‍.ഡി.എഫ് നേടും. 11 ല്‍ 11 ബ്ലോക്കും പിടിക്കും. കഴിഞ്ഞ പ്രാവശ്യം ബി.ജെ.പി മുന്നേറിയ പള്ളിക്കത്തോട്, കിടങ്ങൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തനം ശക്തമാക്കിയതിനാല്‍ ബി.ജെപി ഇവിടെ അധികാരത്തില്‍ വരില്ലെന്നും ലോപ്പസ് മാത്യു പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പി വന്‍മുന്നേറ്റമുണ്ടാക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നു ബി.ജെ.പി നേതാക്കള്‍ പറയുന്നു.
2020ല്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രം വിജയിച്ചിടത്ത് കുറഞ്ഞത് പത്തു പഞ്ചായത്തുകളിലെങ്കിലും ഭരണം പിടിക്കുകയോ നിര്‍ണായക ശക്തിയോ ആയി മാറും.
23 ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ആറെണ്ണം വരെ ലഭിക്കാം. നഗരസഭകളില്‍ വലിയ മുന്നേറ്റമുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്തുകളിലും സ്ഥിതി മെച്ചപ്പെടുത്തും.