
കൊല്ലം: കൊല്ലം തെൻമലയിൽ വളർത്തുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. ഉറുകുന്ന് അയ്യങ്കാളി നഗർ സ്വദേശിയായ രാജനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഫെബ്രുവരി 21നായിരുന്നു സംഭവം. പോത്തുകളെ മേയാൻ വിട്ടിരുന്ന പറമ്പിൽ വെച്ചാണ് ആക്രമണം നടന്നത്. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് തെൻമല പൊലീസ് പോത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. വളർത്തുമൃഗത്തെ കെട്ടിയിടാതെ അലക്ഷ്യമായി അഴിച്ചുവിട്ടതിനാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


