
തേനീച്ചക്കുത്ത് നിസ്സാരമായി കാണരുത്. കൂടുതൽ കുത്തുകിട്ടുന്ന സംഭവങ്ങൾ ഉറപ്പായും അപകടത്തിലെത്തിക്കും.തേനീച്ച കുത്തുമ്പോൾ അതിന്റെ സ്റ്റിങ്ങർ (കൊമ്പ്) ശരീരത്തിൽ തുളച്ചുകയറുകയും അതിന് വിഷമുള്ളതിനാൽ അല്ലർജിയും ഉണ്ടാകുകയും ചെയ്യും. ചെറിയ അലർജി സാഹചര്യങ്ങൾ ആണെങ്കിൽ ആന്റി അലർജി മരുന്നുകൾ നൽകും.ചില സമയങ്ങളിൽ ബിപി താഴാം, പേശികളും തകരാറിലാകാം.ഇങ്ങനെയാണ് ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത്.
അതിനാൽ തന്നെ തേനീച്ചക്കുത്തേറ്റാൽ ഹൃദയത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്തണം.കുത്തേറ്റ ശേഷം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്.ഇത് വിഷം അതിവേഗം രക്തത്തിൽ കലരാൻ കാരണമാകും.ഒരു തരത്തിലുമുള്ള ഇലകളോ മരുന്നുകളോ ഉപയോഗിച്ച് സ്വയം ചികിത്സിക്കരുത്…