അച്ഛനെ വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം; തേനിക്കടുത്ത് വീരപാണ്ഡിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ഒരാള്‍ മരിച്ചു

Spread the love

സ്വന്തം ലേഖകന്‍

തേനി: തമിഴ്‌നാട്ടിലെ തേനിക്കടുത്ത് വീരപാണ്ഡിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ഒരാള്‍ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവന്‍ പെട്ടി സ്വദേശി മണിയുടെ മകള്‍ ജയ (55) ആണ് മരിച്ചത്.
കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മണിയെ വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ നിന്നും ഡ്രൈവറെയും മറ്റുള്ളവരെയും പുറത്തെത്തിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന രോഗിയായ മണി, മകള്‍ വിജയ, ഡ്രൈവര്‍ കമ്പം സ്വദേശി കുമാര്‍, ആംബുലന്‍സ് ടെക്‌നീഷ്യന്‍ ചിന്നമന്നൂര്‍ സ്വദേശി രാജ എന്നിവരെ പരുക്കുകളോടെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. 44 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍ 18 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ പത്ത്‌പേ രെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഒരു കുട്ടി ചികിത്സയോട്പ്രതികരിച്ചു തുടങ്ങി.