
കോട്ടയം: മുടിയുടെ ആരോഗ്യത്തിനായി പല തരത്തിലുള്ള മാർഗങ്ങള്‍ പരീക്ഷിച്ച് വിജയപരാജയങ്ങള്‍ നേരിട്ടവരാകും പലരും. പല തരത്തിലുള്ള ഉത്പന്നങ്ങളാണ് മുടിയുടെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
എന്നാല്‍ അധികം പണച്ചെലവില്ലാതെ വളരെ എളുപ്പത്തില്‍ തലമുടിയുടെ വളർച്ചയെ വേഗത്തിലാക്കുന്ന ഒരു ഘടകത്തെക്കുറിച്ച് പലർക്കും അറിയില്ല. വീട്ടില്‍ പാചകത്തിന് ഉപയോഗിക്കുന്ന തേങ്ങ മുറിക്കുമ്പോള്‍ ലഭിക്കുന്ന വെള്ളം ഇനിമുതല്‍ വെറുതെ കളയരുത്.
ഹെയർപാക്ക് മുതല്‍ ഷാമ്പൂ വരെയുള്ള ഉത്പന്നങ്ങളോടൊപ്പം തേങ്ങാവെള്ളം ഉപയോഗിക്കുന്നത് നല്ലതാണെന്നുള്ള കാര്യം പലർക്കും അറിയില്ല. തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
തേങ്ങാവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ആന്റി ബാക്ടീരിയകള്‍ ഫാറ്റി ആസിഡാണ്.
ഇത് തലയോട്ടി വരണ്ടുപോകുന്നത് തടയുന്നു. എലക്ട്രോലൈറ്റ്, അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ഇതിലുണ്ട്. മുടിയുടെ കരുത്ത് കൂട്ടുന്ന പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയും തേങ്ങ അല്ലെങ്കില്‍ കരിക്കിൻ വെള്ളത്തിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നന്നായി പഴുത്ത ഒരു പഴം ഉടച്ചെടുക്കാം. അതിലേക്ക് ഒരു ടീസ്പൂണ്‍ തൈര്, കുറച്ച് തേങ്ങാവെള്ളം എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. കാല് കപ്പ് തേങ്ങാവെള്ളത്തില്‍ ഷാമ്പൂ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
തേങ്ങാവെള്ളം അഥവാ കരിക്കിൻ വെള്ളം ഡയല്യൂട്ട് ചെയ്യാതെ തന്നെ മുടിയില്‍ പ്രയോഗിക്കാവുന്നതാണ്. ഷാമ്പൂ ഉപയോഗിച്ചതിന് ശേഷം തേങ്ങാവെള്ളത്തില്‍ മുടി കഴുകുന്നത് ഒരു കണ്ടീഷണറിന്റെ പ്രയോജനം നല്കുന്നു. താരൻ മാറ്റുന്നതിനും മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനും തേങ്ങാവെള്ളം ഫലം ചെയ്യുന്നു.



