കാറിൽ പോവുകയായിരുന്ന സുധീഷ് ആ കാഴ്ചകണ്ട് ഞെട്ടി: കാർ നിർത്തി തെങ്ങിൽ ചാടി കയറി: തലകീഴായി കിടന്ന ഇബ്രാഹിമ്മിന്റെ അടുത്തെത്തി: അപ്പോഴേക്കും…പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

ബത്തേരി: തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങി കിടന്നയാളെ രക്ഷിച്ച്‌ വഴിപോക്കനായ യുവാവ്.

video
play-sharp-fill

 

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. .

പഴൂര്‍ ആശാരിപ്പടിയിലാണ് സംഭവം. യന്ത്രത്തിന്റെ സഹായത്തോടെ തെങ്ങിന്‍ മുകളില്‍ കയറി ഓല വെട്ടുന്നതിനിടെയാണ് ഇബ്രാഹിം (41) കൈവിട്ടു താഴേക്കു തൂങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കാലില്‍ മാത്രം യന്ത്രം കുടുങ്ങി ബാക്കി ശരീരഭാഗമെല്ലാം താഴേയ്ക്കായി 40 അടിയോളം ഉയരത്തില്‍ ഇബ്രാഹിം തൂങ്ങിയാടി. പത്ത് മിനിറ്റോളം ഇബ്രാഹിം അങ്ങനെ കിടന്നു.

അപ്പോഴാണ് അതുവഴി കഴമ്പ് സ്വദേശിയായ ചാലാപ്പള്ളി സുധീഷ് കാറിൽ എത്തിയത്. തെങ്ങിന്‍ മുകളിലേക്കു മിന്നല്‍ വേഗത്തില്‍ കയറിയ സുധീഷ് ഇബ്രാഹിമിന്റെയടുത്തെത്തി തല ഉയര്‍ത്തി തോളില്‍ വച്ചു.

പിന്നീട് കയറുകള്‍ കൊണ്ട് തെങ്ങിലും സമീപത്തെ കമുകിലുമായി കെട്ടി ബലപ്പെടുത്തി. ഇബ്രാഹിമിന്റെ തല താഴേക്കു തൂങ്ങാതെ തോളില്‍ വച്ച്‌ സുധീഷ് തെങ്ങിന്‍ മുകളില്‍ തന്നെ നിന്നു.
തുടർന്ന് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി ഇരുവരെയും താഴെ ഇറക്കുകയായിരുന്നു