
തെങ്ങുകളിൽ ചെല്ലി ശല്യം രൂക്ഷം : മണ്ടപോയതെങ്ങ് വെട്ടിമാറ്റുന്നതിൽ കൃഷി വകുപ്പ് അനാസ്ഥ: കോട്ടയം ആർപ്പൂക്കരയിൽ ഏക്കറ് കണക്കിന് തെങ്ങ് നശിച്ചു.
സ്വന്തം ലേഖകൻ
കോട്ടയം : ചെല്ലിയുടെ ആക്രമണം മൂലം കേരകർഷകർ കണ്ണീർ കയത്തിൽ. കേടായതെങ്ങ് വെട്ടിമാറ്റുന്ന പദ്ധതി നടപ്പാക്കുന്നതിൽ കൃഷി വകുപ്പിന്റെ മെല്ലപ്പോക്ക്.
കോട്ടയം ജില്ലയിൽ നാളികേര കർഷകരെ വലയ്ക്കുന്ന ചെല്ലിയുടെ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുന്നതിൽ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട് മണ്ടപോയ തെങ്ങുകൾ വെട്ടിമാറ്റി നശിപ്പിക്കാൻ
വൈകുന്നത് ചെല്ലിയുടെ ആക്രമണം വർദ്ധിക്കാൻ കാരണമാകുന്നു. തെങ്ങു വെട്ടി മാറ്റുന്നതിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായി നടപ്പാക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കൂന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർപ്പുക്കര പഞ്ചായത്തിൽ മാത്രം എക്കറ് കണക്കിന് സ്ഥലത്താണ് ഇത്തരത്തിൽ തെങ്ങുകൾ മണ്ട പോയി ഉണങ്ങി നിൽക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വെട്ടിമാറ്റേണ്ടത്. ഇത് യഥാസമയം നടക്കുന്നില്ല.
പുതുതായി തെങ്ങു കൃഷിയിലേക്ക് ഇറങ്ങിയവരിൽ 90% ആളുകളു൦ ചെല്ലിയുടെ ആക്രമണം പ്രതിരോധിക്കാൻ വലിയ തുക മുടക്കൂമ്പോഴാണ് കൃഷി വകുപ്പിന്റെ അനാസ്ഥ.
ഇക്കാര്യത്തിൽ കൃഷി വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന്
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.