video
play-sharp-fill

ന്യൂ ജനറേഷൻ തെങ്ങിൻ തൈകൾ കർഷകരെ ചതിച്ചു: അവയ്ക്ക് ചെല്ലി ശല്യത്തെ അതിജീവിക്കാൻകഴിവില്ല: ചാവക്കാടൻ കുള്ളൻ തൈകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യണമെന്ന് കർഷകർ.

ന്യൂ ജനറേഷൻ തെങ്ങിൻ തൈകൾ കർഷകരെ ചതിച്ചു: അവയ്ക്ക് ചെല്ലി ശല്യത്തെ അതിജീവിക്കാൻകഴിവില്ല: ചാവക്കാടൻ കുള്ളൻ തൈകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യണമെന്ന് കർഷകർ.

Spread the love

കോട്ടയം : ആത്യുൽപ്പാദന ശേഷിയുണ്ട് എന്ന അവകാശ വാദവുമായി വിപണിയിൽ എത്തിയ പുതിയ ഇന൦ കുള്ളൻ തെങ്ങുകൾ കൃഷി ചെയ്ത കർഷകർ വെട്ടിലായി.
ചെല്ലിശല്ല്യത്തെ അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കാത്തതിനാൽ 90 ശതമാനം കർഷകരും ഇവയുടെകൃഷി ഉപേക്ഷിച്ചു.

ഗ൦ഗബോണ്ട൦ മലേഷ്യ കുള്ളൻ സണ്ണിഗ്കി തുടങ്ങിയ തെങ്ങിൻ തൈകൾ കൃഷി ചെയ്ത കർഷകരാണ് നഷ്ടക്കയത്തിലായത്. പ്രധാനകാരണ൦ തടിക്ക് കട്ടി യില്ലാത്തതാണ് ചെല്ലിശല്യത്തെ അതിജീവിക്കാൻ കഴിയാത്തത്.

എന്നാൽ മുൻ കാലങ്ങളിൽ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്തുവന്ന ചാവക്കാട് കുള്ളൻ തെങ്ങുകൾ ന്യൂ ജനറേഷൻ തെങ്ങിൻതൈകളുടെ വരവോടെ വിപണിയിൽ കിട്ടാതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൈകൾ വിൽക്കുന്ന നഴ്സറികൾ പുതിയ ഇന൦ തൈകൾക്ക് വ്യാജ പ്രചാരം നടത്തിയതോടെ കർഷകർ ചാവക്കാടൻ വാങ്ങാതായി. പച്ച , മഞ്ഞ .ഓറഞ്ച് കളറുകളുള്ള തേങ്ങാകൾ ലഭിക്കുന്ന

ചാവക്കാടൻ തൈകൾ മുൻപ് ലഭിച്ചിരുന്നു. നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായ ഇത്തരം തൈകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു

കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. കേരകർഷകർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്ന് ചുണ്ടികാട്ടുന്നു.