മണ്ഡരി രോഗം പടരുന്നു: കൃഷി വകുപ്പിന്റെ മരുന്നു തളി പുനരാരംഭിക്കണമെന്ന് കർഷക കോൺഗ്രസ് പാമ്പാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

Spread the love

പാമ്പാടി :പാമ്പാടിയിലു൦ പരിസരപ്രദേശങ്ങളിലു൦ തെങ്ങുകളിൽ മണ്ഡരീ രോഗം പടർന്നു പിടിക്കുപോൾ ഇതിൽ നിന്നും കർഷകരെ സംരക്ഷിക്കാൻ കൃഷി വകുപ്പ് ഒരു നടപടിയു൦ സ്വീകരിക്കുന്നില്ലന് കർഷക കോൺഗ്രസ്‌ പാമ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു സൂക്ഷ്മ്മ പരാഗജീവിയാണ് മണ്ഡരി 1998ൽ ലാണ് ഈ രോഗം ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

നാളിതുവരെയായി ഈ രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ കേരളത്തിലെ തെങ്ങുഗവേഷണ കേന്ദ്രങ്ങളിലെ ശാസ്തജ്ഞൻമാർക്ക് സാധിച്ചില്ല എന്നത് കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വെള്ളാനകളാണ് എന്നതിന്റെ തെളിവാണ് എന്ന് യോഗം ഉൽഘാടനം ചെയ്ത കർഷകർ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. വേപ്പ് അധിഷ്ഠിതമായ കീടനാശിനി പ്രയോഗമാണ് നിലവിൽ കൃഷിവകുപ്പ് നിർദേശം നൽകുന്നത്.

മുൻകാലങ്ങളിൽ വെള്ളക്കായിലാണ് മണ്ഡരി കാണപ്പെടുന്നത് എന്നതിനാൽ വിദഗ്ദ്ധരായവർക്ക് മാത്രമേ മരുന്ന് അടിക്കാൻ സാധിക്കു. ഇടവേളകളിൽ ഇതു പ്രയോഗിച്ചുകൊണ്ടുമിരിക്കണ൦ .മുൻകാലങ്ങളിൽ കൃഷി വകുപ്പ് തെങ്ങിൻ തോട്ടങ്ങളിൽ എത്തി മരുന്നു പ്രയോഗം നടത്തിയിരുന്നു ആ സമയത്ത് രോഗം കുറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതു പൂർണ്ണമായു൦ നിർത്തിയതാണ് രോഗം വ്യാപമാകാൻ കാരണം. ഈ സാഹയരൃത്തിൽ അടിയന്തരമായി മണ്ഡരി രോഗത്തെ നിയന്ത്രിക്കുന്ന മരുന്നു പ്രയോഗം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നു൦ എബി ഐപ്പ് ആവശൃപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എബിൻ കെ രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ സന്തോഷ് കുറുപ്പ് അനിൽ മലരിക്കൻ രമേശൻ കാണക്കാരി ഷുക്കൂർ വട്ടപ്പള്ളി ഗോപാലകൃഷ്ണൻ കങ്ങഴ തുടങ്ങിയവർ പ്രസംഗിച്ചൂ