video
play-sharp-fill

തേങ്ങാ വില വർധിച്ചപ്പോൾ തെങ്ങിൻ തൈകൾക്ക് വില കൂട്ടി കൊള്ളലാഭം കൊയ്യാൻ സ്വകാര്യ നഴ്സറികൾ: ഗുണനിലവാര പരിശോധന കർശനമാക്കാൻ കൃഷി വകുപ്പ് രംഗത്തിറങ്ങണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

തേങ്ങാ വില വർധിച്ചപ്പോൾ തെങ്ങിൻ തൈകൾക്ക് വില കൂട്ടി കൊള്ളലാഭം കൊയ്യാൻ സ്വകാര്യ നഴ്സറികൾ: ഗുണനിലവാര പരിശോധന കർശനമാക്കാൻ കൃഷി വകുപ്പ് രംഗത്തിറങ്ങണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

Spread the love

കോട്ടയം: വിപണീയീൽ തേങ്ങായുടെ വില വർദ്ധിച്ചതോടെ തെങ്ങിൻ തൈകൾക്കു൦ വില കുത്തനെ ഉയർത്തി സ്വകാര്യ നഴ്സറികൾ കൊള്ളലാഭം കൊയ്യുന്നു. വിൽക്കുന്നതാകട്ടെ ഗുണനിലവാരം കുറഞ്ഞ തൈകളും.

കുറ്റിയാടി ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ മൂന്നു മാസ൦ മുൻപ് നൂറു രൂപായിൽ താഴെ ലഭിച്ചിരുന്നു. ഇപ്പോഴത്തെ വില നൂറ്റിഅൻപത് രൂപായ്ക്ക് മുകളിലാണ്. ഡി×ടി ടി×ഡി തുടങ്ങിയ

ഇനത്തിൽ പെട്ട തൈകൾക്ക് നാനൂറു രൂപായ്ക്ക് അടുത്താണ് വില. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നഴ്സറികളിൽ തെങ്ങിൻ തൈകളുടെ ലഭ്യതക്കുറവു൦ വില വർദ്ധിക്കാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരണമായി. വില വർദ്ധിപ്പിച്ചുവെങ്കിലും തൈകളുടെ ഗുണനിലവാരത്തെ കുറിച്ച് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

സ്വകാര്യ നഴ്സറികളിൽ കർശന പരിശോധന നടത്തി ഗുണനിലവാരമുള്ള തൈകളാണ് വിൽപ്പന നടത്തുന്നത് എന്ന് ഉറപ്പുപൂവരുത്താൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.