video
play-sharp-fill

തെങ്ങണയില്‍ സ്വകാര്യ  ബസും ബൈക്കും കൂട്ടിയിടിച്ച്‌ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തെങ്ങണയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

ചങ്ങനാശേരി: ബൈക്ക് നിയന്ത്രണംവിട്ട് ബസുമായി കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണ അന്ത്യം.

തെങ്ങണയില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന മാടപ്പള്ളി പുന്നക്കുന്ന് മുങ്ങക്കാവില്‍ എം.ആര്‍ അജികുമാറിന്‍റെ മകന്‍ അഭിജിത്ത് എം. കുമാര്‍ (22) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്തുള്ള അഭിജിത്തിന്‍റെ വീടിന് മുൻപില്‍ വച്ചാണ് അപകടം.

തെങ്ങണയില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു.

ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് അഭിജിത്. അജിത്കുമാറിന്‍റെ ഏകമകനാണ്. മാതാവ് പരേതയായ ബിന്ദു.