കള്ളൻ അറിഞ്ഞില്ല മുകളിലൊരാൾ ഇതല്ലാം കാണുന്നുണ്ട് എന്ന വിവരം: കേരളത്തിലെ മോഷണം ബംഗളൂരുവിൽ ഇരുന്നു കണ്ട വീട്ടുടമ പരാതി നൽകി: കള്ളൻ പിടിയിൽ

Spread the love

കണ്ണൂർ: പയ്യന്നൂരില്‍ തേങ്ങ
കള്ളനെതിരെ കേസ്. കണ്ണൂർ പയ്യന്നൂർ കോറോമില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ച്‌ കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചയാള്‍ക്കെതിരെ കേസെടുത്തു.

കോറോം സ്വദേശി തമ്പാനെതിരെയാണ് കേസ്. പ്രതി വീട്ടില്‍ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നാല് മാസം മുൻപാണ് തമ്പാൻ ജയിലില്‍ നിന്നിറങ്ങിയത്.

ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്ബില്‍ കയറി പല തവണയായി തമ്പാൻ തേങ്ങ മോഷ്ടിച്ചത്. തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടന്നുകളയുകയായിരുന്നു. വീടിന്‍റെ പലയിടങ്ങളിലായി സ്ഥാപിച്ച

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവികളില്‍ മോഷണ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ബെംഗളൂരുവിലിരുന്ന് വീട്ടുടമ എല്ലാം കണ്ടു. തുടർന്ന് തെളിവു സഹിതം മെയിലില്‍ പരാതി അയച്ചു. തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.