
കോട്ടയം : തേങ്ങയ്ക്ക് പൊന്നുംവിലയായതോടെ പറമ്പും മുഴുവൻ ദിവസവും പരതേണ്ട ഗതികേടാണ് നാട്ടിൻ പുറത്തുകാർക്ക്. മുൻപ് വീണുകിടക്കുന്ന തേങ്ങ ഇടയ്ക്ക് പോയി എടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല സ്ഥിതി.
വില കൂടിയതോടെ വീണുകിടക്കുന്ന തേങ്ങ നോക്കിയിരുന്നില്ലെങ്കില്‍ അപ്പോള്‍ ‘ചൂണ്ടും’. പിരിച്ചിട്ട തേങ്ങകളും മോഷണം പോകുന്നതും പതിവാണ്. ഇതോടെ മോഷ്ടാക്കളെ പേടിച്ച് കാവലും ഏർപ്പെടുത്തേണ്ട ഗതികേട്. വില കൂടുന്നത് കർഷകർക്ക് സന്തോഷമാണെങ്കിലും മോഷണമാണ് വില്ലൻ.
തെങ്ങിൻ തോപ്പുകള്‍ കുറവാണെങ്കിലും തെങ്ങ് കൃഷി നടത്തുന്നവർ മോഷണം തടയാൻ പ്രത്യേക പട്രോളിംഗ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം തേങ്ങ സംഭരിച്ച് വയ്ക്കാൻ കഴിയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ അതല്ല സ്ഥിതി. വീട്ടുമുറ്റങ്ങളില്‍ അരയ്ക്കാനായി സൂക്ഷിച്ച തേങ്ങയും, ചെറുകിട കച്ചവടക്കാർ ശേഖരിക്കുന്ന തേങ്ങകളും മോഷ്ടിക്കുകയാണ്.
ആള്‍ത്താമസം ഇല്ലാത്ത പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും മോഷണം വ്യാപകമാണ്. തെങ്ങില്‍ കയറി മോഷ്ടിക്കുന്ന വിരുതന്മാരുമുണ്ട്.