
രാവിലെ എന്നും ഒരുപോലെയുള്ള ഭക്ഷണമാണോ തയ്യാറാക്കുന്നത്? ബ്രേക്ക്ഫാസ്റ്റിന് രുചികരമായ തേങ്ങാ പത്തിരി ആയാലോ? റെസിപ്പി ഇതാ
കോട്ടയം: രാവിലെ എന്നും ഒരുപോലെയുള്ള ഭക്ഷണമാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു വെറൈറ്റി പത്തിരി ഉണ്ടാക്കിയാലോ?
രുചികരമായ തേങ്ങാ പത്തിരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തിരി പൊടി :- 1.5 കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് :- 5 – 6 എണ്ണം
ജീരകം :- അര ടീ സ്പൂണ്
തേങ്ങ ചിരകിയത് :- 3/4 കപ്പ്
ഉപ്പ്
വെള്ളം:- 2 കപ്പ്
തയ്യാറാക്കുന്ന വിധം
വെള്ളത്തിലേക്ക് ഉപ്പും, ചെറിയ ഉള്ളി അരിഞ്ഞതും, ജീരകവും , തേങ്ങയും ചേർത്തു തിളപ്പിക്കുക. തിളച്ചു കഴിഞ്ഞു തീ കുറച്ചു വെച്ചു അരിപ്പൊടി ചേർത്തിളക്കി തീ ഓഫ് ആക്കാം. ഒരു 5 മിനിറ്റ് മൂടി വെച്ച ശേഷം കൈയില്‍ അല്പം എണ്ണ തടവി നന്നായി കുഴച്ചു മയപ്പെടുത്തുക. ശേഷം കുറച്ചു കുറച്ചു മാവ് ബോള്‍ ആക്കി എടുത്ത് കുറച്ചു പൊടി തൂവി പരത്തി എടുത്ത് ചൂടായ തവയില്‍ ഇട്ട് ചുട്ടെടുക്കുക.
Third Eye News Live
0