video
play-sharp-fill
തെലുങ്കാനയിൽ വീണ്ടും അരുംകൊല; 19 കാരിയെ കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി; വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കായലിൽ നിന്ന്; അന്വേഷണം ആരംഭിച്ച് പൊലീസ്

തെലുങ്കാനയിൽ വീണ്ടും അരുംകൊല; 19 കാരിയെ കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി; വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് കായലിൽ നിന്ന്; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തെലുങ്കാന: ന​ഗരത്തെ വിറപ്പിച്ച് വീണ്ടും അരുംകൊല. 19 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. ജുട്ടു സിരിഷ(19) എന്ന യുവതിയാണ് മരിച്ചത്. പെൺകുട്ടിയുടെ കണ്ണിൽ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

വികാരാബാദ് ജില്ലയിലെ പരിഗി മണ്ഡലിലെ കലാപൂർ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ജൂൺ 10 ന് രാത്രി 11 മണിയോടെ വീടുവിട്ടിറങ്ങിയ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് രക്തത്തിൽ മുങ്ങിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്കായി നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കണ്ണിൽ കുത്തുകയും, ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്ത ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.