play-sharp-fill
ഹൈദരാബാദ് എൻകൗണ്ടർ ; മൃതദേഹം മൂന്നു ദിവസത്തേക്ക് സംസ്‌കരിക്കരുതെന്ന് തെലുങ്കാന ഹൈക്കോടതി

ഹൈദരാബാദ് എൻകൗണ്ടർ ; മൃതദേഹം മൂന്നു ദിവസത്തേക്ക് സംസ്‌കരിക്കരുതെന്ന് തെലുങ്കാന ഹൈക്കോടതി

 

സ്വന്തം ലേഖിക

ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തിൽ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്‌ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പോസ്റ്റ്മോർട്ടം ദൃശ്യങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെയോടെയാണ് ആണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌ക്കരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രതികൾ പോലീസിൽ നിന്ന് തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഈ സമയത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലിസ് വ്യക്തമാക്കുന്നു. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്.വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയർന്നത്. അതേസമയം കേസിലെ നാല് പ്രതികളെയും വെടിവച്ച് കൊന്ന തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം. വാർത്ത വന്ന മിനിറ്റുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമുണ്ടായത്.

Tags :