
കോട്ടയം: ഏറ്റുമാനൂർ കോട്ടയം റൂട്ടിൽ തെള്ളകത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പട്ട നിലയിൽ കണ്ടെത്തി.
തെള്ളകം ഡെക്കാത്ത്ലോണിന് സമീപം
പൂഴിക്കുന്നേല്‍ വീട്ടില്‍ ലീനാ ജോസിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവൻ ഉടൻ സ്ഥലത്തെത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീനയും ഭർത്താവും മകനും ഭർതൃപിതാവുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഹോട്ടല്‍ നടത്തുന്ന മൂത്ത മകൻ ജെറിൻ തോമസ് ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്.
മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.