തെലുങ്കാനയിൽ വിജയക്കുതിപ്പിലേക്ക് കോൺഗ്രസ്സ്; തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബി ആര്‍ എസിനെ നിലംപരിശാക്കി.

Spread the love

സ്വന്തം ലേഖിക 

ഹൈദരാബാദ് :  തെലങ്കാനയിൽ രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബി ആര്‍ എസിനെ നിലംപരിശാക്കി വിജയക്കുതിപ്പിലാണ് കോണ്‍ഗ്രസ്.

 

അനായാസ വിജയമെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അമിത ആത്മവിശ്വാസത്തിനാണ് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആറ് ഘടകങ്ങളാണ് തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് കോണ്‍ഗ്രസിന് സഹായകമായത്.മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും അദ്ദേഹത്തിന്റെ സര്‍ക്കാറിനുമെതിരെ അലയടിച്ച ഭരണ വിരുദ്ധ വികാരം മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു.കോണ്‍ഗ്രസ് പ്രചാരണത്തില്‍ മുന്നോട്ടുവച്ച ആറ് ക്ഷേമ വാഗ്ദാനങ്ങളും അവര്‍ക്ക് അനുകൂലമായി ഭവിച്ചു.

 

ന്യൂനപക്ഷ ക്ഷേമം കേന്ദ്രീകരിച്ചുള്ള ‘മൈനോരിറ്റി ഡിക്ലറേഷന്‍’ പദ്ധതി ന്യൂനപക്ഷങ്ങളെ ആകര്‍ഷിച്ചു.സംസ്ഥാനത്ത് ബി ജെ പി പാര്‍ട്ടിക്കുള്ളില്‍ നേരിട്ട ആഭ്യന്തര പ്രശ്‌നങ്ങളും കോണ്‍ഗ്രസിന് സഹായകമായി.പാര്‍ട്ടി തന്ത്രജ്ഞനും സാമൂഹിക മാധ്യമ വിദഗ്ധനുമായ സുനില്‍ കനുഗോലുവിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ നടത്തിയ ശക്തമായ പ്രചാരണങ്ങളും കോണ്‍ഗ്രസിനെ തുണച്ചു