
രാജവൃക്ഷ പദവി മാത്രം: ഡിമാന്റ് ഇല്ലാതായി തേക്ക് തടി: എന്നിട്ടും വെട്ടി വിൽക്കാൻ കടുത്ത നിയന്ത്രണം: കർഷകരെ വലയ്ക്കുന്ന നിയന്ത്രണം നീക്കണമെന്നാവശ്യം.
കോട്ടയം ; രാജവൃക്ഷ പദവിയുള്ള തേക്ക് കൃഷി ചെയ്ത കർഷകർ വിലയിടിവൂ൦ വിൽപ്പനയിലുള്ള നിയന്ത്രണങ്ങളു൦ മൂലം ബുദ്ധിമുട്ടുകയാണ് മുൻ കാലങ്ങളിൽ ക്യുബിക്കടിക്ക് എഴായിര൦ രൂപായിക്ക് മുകളിൽ തേക്കിന് വിലയുണ്ടായിരുന്നു. നൂറു ഇഞ്ചിന് മുകളിൽ വണ്ണമുള്ള തേക്കുകൾക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചിരുന്നത് സർക്കാരു൦ കർഷകരെ തേക്ക് വച്ചുപിടിപ്പിക്കാൻ പ്രോൽസാഹിപ്പിച്ചു.
എന്നാൽ പ്രതീക്ഷയോടെ തേക്ക് വച്ചുപിടിപ്പിച്ച കർഷകർ കടുത്ത നിരാശയിലാണ് ബ്രസീൽ ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷ്കണക്കിന് ഹെക്ടർ വനഭൂമിയാണ് വെട്ടിവെളിപ്പിക്കുന്നത് ഇവിടുത്തെ തടികൾ വിഴിഞ്ഞം മംഗലാപുരം തുറമുഖങ്ങൾ വഴി വ്യാപകമായി എത്തുകയാണ്. വീട്, ഫർണിച്ചർ നിർമ്മാണത്തിനാണ് തേക്ക് വ്യാപകമായി ഉപയോഗിച്ചു കോണ്ടിരുന്നത് .
വീട് നിർമ്മാണത്തിന് സ്റ്റീലും തടിയു൦ പ്ലാസ്റ്റിക്കു൦ കലർന്ന വയു൦ കട്ടിളയും ജനൽ കതക് നിർമ്മാണത്തിന് എത്തിയത് തേക്കിന്റെ ഡിമാൻഡ് കുറച്ചു . വന൦ വകുപ്പ് വ്യാപകമായി തേക്ക് വെച്ചു പിടിപ്പിച്ചതു൦ കർഷകർക്ക് തിരിച്ചടിയായി. ഇത് വന്യജീവികളെ ഇനവാസ മേഖലയിലേക്ക് ഇറക്കാൻ കാരണമായി ഇതിനു പുറമേയാണ് തേക്ക് തടി കൊണ്ടുപൊകുന്നതിനുള്ള സർക്കാർ നിയന്ത്രണങ്ങൾ .
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ കർഷകർ തേക്ക്തടി കൊണ്ടുപൊകണമെകിൽ തടിവെട്ടിയ ഭൂമിയുടെ ആധാരത്തിന്റെ കോപ്പിയു൦ കരമടച്ച രസീതുമായി വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി ഓഫീസർ സ്ഥലം സന്ദർശിച്ച നൽകുന്ന അനുമതിയുമായി ഡീവിഷണൽ ഫോറസ്റ്റ് ഓഫീസിൽ പോയി വേണം പാസുവാങ്ങാൻ . ഇതിന് വളരെ സമയ൦ ചിലവാകുന്നു ഇതുമൂലം കച്ചവടക്കാർ തടി വാങ്ങാൻ താൽപ്പര്യം കാണിക്കുന്നില്ല
നിലവിൽ ഒരു ക്യുബിക്കടി തേക്കിന് രണ്ടായിര൦ രൂപായിൽ താഴെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത് വളർച്ചയുടെ എതുഘട്ടത്തിലു൦ വെട്ടിവിൽക്കാൻ സാധിക്കുന്നതു൦ വെട്ടിയ കുറ്റിയിൽ നിന്നുതന്നെ കിളുക്കുന്നതുമാണ് തേക്ക് . എതിരാളി ഇല്ലാതിരുന്ന തേക്കിന്റെ കാലം പോയി വിദേശങ്ങളിൽ നിന്ന് വലിയ തോതിൽ തടികൾ വരുന്ന ഈ കാലത്ത് തേക്കിൻ തടിക്ക് എർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ദോഷം മാത്രമേ വരുത്തിവെയ്ക്കൂ.
ഈ സാഹചരൃത്തിൽ തേക്കിൻ തടികൾ വിൽക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എടുത്തു കളയാനും വനമേഖലയിൽ തേക്ക് വെച്ചു പിടിപ്പിക്കുന്നത് ആവസാനിപ്പിക്കാനു൦ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു വന൦ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു