ചിത്രയുടെ നന്ദനയ്ക്കു പിന്നാലെ തേജസ്വിനിയും! പറക്കും മുൻപേ അകന്നുപോയ കുരുന്നു താരകങ്ങൾ!

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാർത്തയായിരുന്നു പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടേയും രണ്ടരവയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മരണം. കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ ബാലഭാസ്‌ക്കറിന്റെ മടിയിലായിരുന്നു തേജസ്വിനി ഇരുന്നത്. 15 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജ എത്തിയത്. അതുപോലെ തന്നെയാണ് ഗായിക ചിത്രയുടെ മകൾ നന്ദനയുടെയും മരണം. വാഹനാപകടം അല്ലെങ്കിലും അതും ഒരുതരത്തിൽ അപകട മരണം തന്നെയായിരുന്നു. ദുബായിലെ എമിറേറ്റ് ഹിൽസിലുള്ള വില്ലയിലെ നീന്തൽകുളത്തിൽ വീണായിരുന്നു നന്ദനയുടെ മരണം. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു നന്ദന ഉണ്ടായതും.