പണവും മൊബൈൽ ഫോണും തട്ടിപ്പറിച്ചു ; ഓടി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിൻ ഇടിച്ച് മരിച്ചു

Spread the love

കണ്ണൂർ : ന്യൂമാഹി പെരിങ്ങാടിയിൽ മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീർ പിടിയിലായി.

ശനിയാഴ്‌ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിൽ വച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശി മുസ്‌തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം രക്ഷപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്.

മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികൾക്കായി തിരച്ചിൽ നടത്തി വരവെയാണ് പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂർ തയ്യിൽ സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഷീർ എന്നാണ് ഇയാൾ പൊലീസിനോട് പേര് പറഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു.