
മലപ്പുറം: നൂറ്റിപത്തോളം മോഷണ കേസുകളിലെ പ്രതിയായ മധ്യവയസ്കനെ പൊലീസ് പിടികൂടി.
മലപ്പുറം വഴിക്കടവ് പുവത്തിപൊയില്‍ സ്വദേശി വാക്കയില്‍ അക്ബറിനെയാണ് (56) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാളികാവ് അമ്പലക്കുന്നിലെ വീട് കുത്തിപ്പൊളിച്ച് പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 23ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയെ കാളികാവ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അമ്പലക്കുന്നിലെ വള്ളിപ്പാടന്‍ ഷാജഹാന്റെ മകള്‍ ഷിഫ്നയുടെ രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും 47000 രൂപയും വീടിന്റെ വാതില്‍ കത്തിച്ച് അകത്തുകയറിയാണ് അലമാരയില്‍നിന്ന് പ്രതി കവര്‍ച്ച ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ. എസ്.പി വി.കെ. വിശ്വംഭരന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ പ്രതി അട്ടപ്പാടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ആഴ്ചകളോളം പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
നൂറ്റിപ്പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ് അക്ബര്‍ എന്നാണ് പൊലീസ് വിശദമാക്കുന്നത്. മോഷണമുതലുകള്‍ വിറ്റ് ആഡംബര ജീവിതം നയിക്കുന്ന പ്രതി കഴിഞ്ഞ തവണ കൂട്ടുപ്രതികളോടൊപ്പം നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ജയില്‍മോചിതനായത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
എസ്‌ഐമാരായ ടി അബ്ദുല്‍ റസാ ഖ്, അന്‍വര്‍ സാദത്ത്, എസ്സി പി ഒ ക്ലിന്റ്‌റ് ജേക്കബ്, പ്രത്യേക അ ന്വേഷണ സംഘത്തിലെ സുനില്‍ മമ്പാട്, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, സാബിറലി, പി സജി ഷ്, സജേഷ് സി, കെ. കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



