കാമുകിയ്‌ക്കൊപ്പം ഒന്നിച്ചു കഴിയാൻ മോഷണ പരമ്പര; ബൈക്ക് മുതൽ ഓട്ടോ വരെ പൊക്കി; ഒടുവിൽ പോലീസ് വലയിൽ

Spread the love

പത്തനംതിട്ട: കാമുകിയ്‌ക്കൊപ്പം ജീവിക്കാൻ മോഷണം തൊഴിലാക്കി യുവാവ്. കാമുകൻ 10 ദിവസത്തിനിടെ പ്രതിയായത് 4 മോഷണക്കേസുകളിൽ. വാഴമുട്ടത്തെ കുരിശടി മോഷണശ്രമക്കേസിൽ പിടിയിലായപ്പോഴാണ് മേയ് 20 മുതൽ 30 വരെ ഇയാൾ നടത്തിയ 3 വാഹന മോഷണക്കേസുകൾ കൂടി തെളിഞ്ഞത്.

കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ പോയിലി വളപ്പിൽ വീട്ടിൽ അനന്തകൃഷ്ണ (21)നെയാണു പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കേസിൽ തുടങ്ങിയ അന്വേഷണം 7 ദിവസം പിന്നിട്ടപ്പോൾ 4 കേസുകളായി 10 ദിവസത്തെ ഇടവേളയിൽ പത്തനംതിട്ടയിൽനിന്ന് 2 ബൈക്കുകളും കുറ്റിപ്പുറത്ത്നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ച കേസുകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

വള്ളിക്കോട് സ്വദേശിനിയായ പെൺകുട്ടിയുമായി കഴിഞ്ഞ ഒരു മാസമായി ഇയാൾ അങ്ങാടിക്കലിൽ വാടകയ്ക്കു താമസിക്കുകയാണ്. കുറ്റിപ്പുറത്തുനിന്നു മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് പ്രതി പത്തനംതിട്ടയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 30നു പുലർച്ചെയാണു വാഴമുട്ടം മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി ജം‌ക്‌ഷനിൽ സ്ഥാപിച്ച കുരിശടിയുടെ ഗ്ലാസ് തകർത്ത് മോഷണ ശ്രമമുണ്ടായത്.