കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം; അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് കുമരകം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: കുമരകം പള്ളിച്ചിറ ഗുരുദേവ ക്ഷേത്രത്തിലെ മോഷണം നടത്തിയ പ്രതി പിടിയിൽ.
പശ്ചിമബംഗാൾ സ്വദേശി മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ ആണ് കുമരകം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 22ന് ക്ഷേത്ര പരിസരത്ത് കടന്നുകയറി ക്ഷേത്രത്തിൽ ദിവസവും ഉപയോഗിക്കുന്ന വിളക്കുകൾ, ഉരുളി തുടങ്ങിയ സാധനങ്ങൾ ആണ് മോഷ്ടിച്ചത്. ഓട് കൊണ്ട് നിർമ്മിച്ച ആറു വിളക്കുകളും, നാല് ഉരുളികളും, ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങലാണ് മോഷ്ടിച്ചത്.

ക്ഷേത്ര ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉടൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അനേകം സിസിടിവി ക്യാമറകളുടെയും സാക്ഷിമൊഴികളുംടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന സ്വഭാവമില്ലാത്ത ഇയാളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു.

കുമരകം ഐ.പി എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ ഹരിഹരകുമാർ, എ.എസ്.ഐ
ജയശ്രീ, സിപിഓ മാരായ സുമോദ്, ജാക്സൺ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ഇല്ലിക്കൽ ഭാഗത്ത് വെച്ച് സിസിടിവി ദൃശ്യങ്ങളുമായി സാദൃശ്യമുള്ള ഒരാളെ കാണുകയും ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടു വരികയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണക്കേസിലെ ദൃശ്യവുമായി സാദൃശ്യം ഉള്ളതിനാൽ ഇയാളെ ദ്വിഭാഷയായ ഹോം ഗാർഡ് ജയപ്രകാശിന്റെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.