അടുക്കള വാതിലിലൂടെ അകത്ത് കയറി; വയോധികയുടെ കണ്ണിൽ മുളക് പൊടി വിതറി; രണ്ടര പവന്റെ സ്വർണമാലയുമായി മുങ്ങി;അയല്‍വാസി പിടിയിലായി

Spread the love

കൊച്ചി: ആലുവ നൊച്ചിമയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്‍ അയല്‍വാസി പിടിയിലായി.

video
play-sharp-fill

വായോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാറാണ് (42) മോഷണം നടത്തിയത്.

കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത്‌ വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി.

രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി.

ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്‍ വീട്ടില്‍ വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.