
കെ എസ് ഇ ബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രി വിൽപ്പന; കേസിൽ കോട്ടയം സ്വദേശികളായ രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; പ്രതികൾ പിടിയിലായത് ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന ആക്രി കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ
കുട്ടനാട്: കെ എസ് ഇ ബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് പൊളിച്ച് ആക്രി വിൽപ്പന നടത്തിയ കേസിൽ പ്രതികൾ പിടിയിൽ.
കേസിലെ പ്രതികളായ ആലപ്പുഴ മുട്ടാർ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ കൂടാതെ പ്രായപൂർത്തി ആകാത്ത രണ്ടു രണ്ടുപേർ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
രാമങ്കരി എം എല്‍ എ പാലത്തിന് സമീപം രാത്രിയില്‍ കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന കെ എസ് ഇ ബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടറാണ് പ്രതികള്‍ മോഷ്ടിച്ച ശേഷം പൊളിച്ച് ആക്രിക്കാരന് വിറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശ്ശേരി തുരുത്തി ഭാഗങ്ങളില്‍ പ്രവർത്തിച്ചുവരുന്ന ആക്രി കടകളെയും പോലീസ് നിരീക്ഷിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
രാമങ്കരി പൊലിസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തില്‍ എസ് ഐ മാരായ ജിജു, ജയൻ, മുരുകൻ, ബൈജു, ഷൈലകുമാർ, പ്രേംജിത്ത്, സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ സുനില്‍കുമാർ ഡി, സി പി ഓ മാരായ ജയൻ, സുഭാഷ്, മുഹമ്മദ് കുഞ്ഞ്, കുട്ടനാട് അസി മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ സാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.